ചളവ:സഹവാസ ക്യാമ്പില്‍ കുട്ടികള്‍ക്ക് പേപ്പര്‍ ബാഗ് നിര്‍മ്മാണ പരിശീലനവുമായി സ്‌കൂളിലെ പരിസ്ഥിതി ക്ലബ് അംഗങ്ങള്‍. എടത്തനാട്ടുകര ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് വിദ്യാര്‍ഥികളുടെ സഹവാസക്യാമ്പി ലാണ് സീഡ് അംഗങ്ങള്‍ എത്തി കുട്ടികള്‍ക്ക് പരിശീലനം നല്‍കിയത്. അറു പതോളം കുട്ടികള്‍ക്ക് പേപ്പര്‍ ബാഗ് നിര്‍മാണ പരിശീലനം നല്‍കി. പുതുവര്‍ഷത്തില്‍ കൂടുതല്‍ ബാഗുകള്‍ നിര്‍മ്മിച്ച് പൊതുസമൂഹ ത്തിലേക്ക് വിതരണം ചെയ്യാനുള്ള പദ്ധതി ആയിട്ടാണ് ഈ പ്രവര്‍ ത്തന പരിപാടി യൂണിറ്റ് അംഗങ്ങള്‍ അവതരിപ്പിച്ചത്. കുട്ടികളെ വിവിധ സംഘങ്ങളായി തിരിച്ചു ഒരു വീഡിയോ പ്രസേന്റ്റേഷന്‍ സഹായത്തോടുകൂടിയാണ് പരിശീലനപരിപാടി നല്‍കിയത്. പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ ക്ക് പകരം പേപ്പര്‍ ബാഗുകള്‍ ഉപയോ ഗിക്കുന്നതില്‍ പൊതുസമൂഹത്തെ ബോധ്യ പ്പെടുത്തുക എന്നുള്ള താണ് പ്രവര്‍ത്തന പരിപാടിയുടെ ലക്ഷ്യം.പ്രവര്‍ത്തന പരിപാടി കള്‍ക്ക് അ സീഡ് കോ-ഓര്‍ഡിനേറ്റര്‍ . പി എസ് ഷാജി, എന്‍ എസ്എസ് കോര്‍ഡിനേറ്റര്‍ സിദ്ദിഖ് പരിസ്ഥിതി യൂണിറ്റ് അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.