മണ്ണാര്‍ക്കാട്:പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ ബാലസംഘം പ്രതിഷേധവലയം തീര്‍ത്തു.ബാലസംഘം ജില്ലാ കണ്‍വീനര്‍ എംസി.വാസുദേവന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് സനൂജ അദ്ധ്യക്ഷത വഹിച്ചു.സിപിഎം ഏരിയാ നേതാക്കളായ എം.വിനോദ് കുമാര്‍, കെ.എ. വിശ്വനാഥന് മാസ്റ്റര്‍, നാരായണന് മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.ഏരിയാ സെക്രട്ടറി ജിതിന്. ടി പ്രതിഷേധ വലയ പ്രതിഞ്ജ ചൊല്ലി കാടുത്തു. ഏരിയാ കണ്‍വീനര്‍ എം. എം. ബഷീര്‍ കവിത ചൊല്ലി കൊണ്ട് സംസാരിച്ചു. ജിതിന് ടി സ്വാഗതവും സന്തോഷ് നന്ദിയും പറഞ്ഞു.