പാലക്കാട്:പൗരത്വ ബില്ലിനെ കുറിച്ച് ശരിക്കും പഠിക്കാതെ കോണ്‍ഗ്രസും സിപിഎമ്മും വോട്ട് ബാങ്ക് രാഷ്ട്രീയത്തിലൂടെ ന്യൂനപക്ഷങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. ബിജെപിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പൗരത്വ ഭേദഗതിയെ കുറിച്ചുള്ള ഏകദിന ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.പാലക്കാട് തൃപ്തി ഹാളില്‍ നടന്ന ശില്‍പ്പശാലയില്‍ ജില്ലാ പ്രസിഡന്റ് അഡ്വ ഇ കൃഷ്ണദാസ് അധ്യക്ഷനായി.യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യര്‍ പൗരത്വ നിയമ ഭേദഗതിയെ കുറിച്ച് വിശദീകരണം നടത്തി.സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍.ശിവരാജന്‍, സംസ്ഥാന സെക്രട്ടറി സി.കൃഷ്ണകുമാര്‍, ജില്ല ജനറല്‍ സെക്രട്ടറിമാരായ കെ. വി.ജയന്‍, കെ.ജി.പ്രദീപ്കുമാര്‍, എസ്.ആര്‍.ബാലസുബ്രഹ്മണ്യന്‍, കെ.ശിവദാസ് എന്നിവര്‍ സംസാരിച്ചു.