അലനല്ലൂര്‍ : രാജ്യത്ത് മതപരമായ ചേരിതിരിവുണ്ടാക്കുന്ന പൗരത്വ ഭേദഗതിനിയമം പിന്‍വലിക്കണമെന്ന ആഹ്വാനം നല്‍കുന്ന പ്ലക്കാര്‍ഡും പിടിച്ച് വിസ്ഡം യൂത്ത് എടത്തനാട്ടുകര മണ്ഡലം സമിതി. സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. പ്ലക്കാര്‍ഡ് പിടിച്ച് കൊണ്ട് രക്തം ദാനം ചെയ്യുന്ന യുവാക്കളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.രക്തദാനം വളരെ ലളിതമാണെന്ന ബോധം വിദ്യാര്‍ഥികളിലും യുവാക്കളിലും ഊട്ടിയുറപ്പിച്ച് രക്ത ദാനം കൂടുതല്‍ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ വിസ്ഡം സ്നേഹസ്പര്‍ശം പദ്ധതിയുടെ ഭാഗമായി കോട്ടപ്പള്ള ദാറുല്‍ ഖുര്‍ആനില്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് വിസ്ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ഒ. മുഹമ്മദ് അന്‍വര്‍ രക്തം നല്‍കി ഉദ്ഘാടനം ചെയ്തു. എന്‍. ഷഫീഖ് അധ്യക്ഷത വഹിച്ചു. പെരിന്തല്‍ മണ്ണ ഗവ. ഹോസ്പിറ്റല്‍ ബ്ലഡ് ബാങ്കുമായി സഹകരിച്ച് നടത്തിയ ക്യാമ്പിന് ബ്ലഡ് ബാങ്ക് ജീവനക്കാരായ പി.സി. ശിവന്‍, ടി, ശമീര്‍, പി. സിനി, എം. വിജിഷ, സി.എസ്, വിജിത. അലനല്ലൂര്‍ ഗവ. വൊക്കേ ഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വി.എച്ച്.എസ്.സി എന്‍.എസ്. എസ് വളണ്ടിയര്‍മാരായലിജിന്‍ ജോണ്‍, കെ, ആകാശ്, വിസ്ഡം സ്റ്റുദന്റ്സ് ജിലാ സെക്രട്ടറി റിഷാദ് അല്‍ ഹികമി പൂക്കാടഞ്ചേരി, സ്നേഹസ്പര്‍ശം ദാറുല്‍ ഖുര്‍ആന്‍ യൂണിറ്റ് കണ്‍വീനര്‍ മജീദ് പോറ്റൂരന്‍, പി. അബ്ദുസ്സലാം, മന്‍സൂര്‍ ആലക്കല്‍, മജീദ് പൂളക്കല്‍, പി. അക്ബര്‍ അലി, കെ. അയമു മാസ്റ്റര്‍, അന്‍വര്‍ വളപ്പില്‍ എന്നിവര്‍ ക്യാമ്പിന് നേത്യത്വം നല്‍കി.അധ്യാപകര്‍, വിദ്യാര്‍ഥികള്‍, വ്യാപാരികള്‍, ഡ്രൈവര്‍മാര്‍ , കൂലിപ്പണിക്കാര്‍, വീട്ടമ്മമാര്‍, തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളില്‍പ്പെട്ട നിരവധി പേര്‍ രക്തം ദാനം ചെയ്യാനെത്തി.