മണ്ണാര്‍ക്കാട്:രാജ്യത്ത് രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കാനും മതാടി സ്ഥാനത്തില്‍ വിഭജിക്കാനുമുള്ള പൗരത്വ ഭേദഗതി നിയമത്തിനെ തിരെ മണ്ണാര്‍ക്കാട് നിയോജകമണ്ഡലം മുസ്ലിം യൂത്ത്‌ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് ടൗണില്‍ നടത്തിയ സിറ്റിസണ്‍ മാര്‍ച്ചില്‍ യുവരോഷമിരമ്പി. രാജ്യം തങ്ങളുടേത് മാത്രമാണെന്ന് വിളിച്ചു പറയാന്‍ ആര്‍ക്കും ഈ മണ്ണ് തീറെഴുതി നല്‍കിയിട്ടില്ലെന്നും ഒരു വിഭാഗത്തെ ഭയത്തിന്റെ മുള്‍മുനയി ലാക്കി മാറ്റി നിര്‍ത്താമെന്ന് ആരും കരുതേണ്ടതില്ലെന്നും അധികാര ഹുങ്കില്‍ ന്യൂനപക്ഷത്തെ ഭയപ്പെടുത്തി കരിനിയമങ്ങള്‍ അടിച്ചേല്‍ പ്പിക്കാനുള്ള ഒരു നീക്കവും അനുവദിക്കുകയില്ലെന്നും മാര്‍ച്ചില്‍ അണിനിരന്ന സമരയൗവനം മുന്നറിയിപ്പ് നല്‍കി.നെല്ലിപ്പുഴ ജംഗ്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ചില്‍ ആയിരക്കണക്കിന് യുവാക്കള്‍ പങ്കെടുത്തു.തുടര്‍ന്ന് കോടതിപ്പടി പി.ഡബ്ല്യു.ഡി ഓഫീസ് പരിസ രത്ത് നടന്ന സമാപന പൊതുയോഗം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് ഗഫൂര്‍ കോല്‍കളത്തില്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഷമീര്‍ പഴേരി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി മുനീര്‍ താളിയി ല്‍, ജില്ലാ ഭാരവാഹികളായ നൗഷാദ് വെള്ളപ്പാടം, നൗഫല്‍ കളത്തി ല്‍,മണ്ഡലം ട്രഷറര്‍ ഷറഫു ചങ്ങലീരി, മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറിമാരായ സി.ഷഫീഖ് റഹ്മാന്‍, ഹുസൈന്‍ കോളശ്ശേരി,V ഹുസൈന്‍ കളത്തില്‍,ഹമീദ് കൊമ്പത്ത്,റഷീദ് മുത്തനില്‍, എം.കെ.ബക്കര്‍,നാസര്‍ പുളിക്കല്‍,യൂസഫ് പാക്കത്ത്,അസീസ് പച്ചീരി,അര്‍സല്‍ എരേരത്ത്,കെ.ടി.അബ്ദുള്ള,ടി.കെ. ഫൈസല്‍ പ്രസംഗിച്ചു.ടി.പി മന്‍സൂര്‍,സി.കെ അഫ്‌സല്‍, വി.ഷൗക്കത്ത്, സി.കെ.സദക്കത്തുള്ള,സൈനുദ്ദീന്‍ കൈതച്ചിറ,റഷീദ് കല്ലടി, സി.ടി.ജംഷാദ്,ബുഷൈര്‍,ജിഷാര്‍ ബാബു,മുജീബ് റഹ്മാന്‍,ബഷീര്‍, റഷീദ് കള്ളമല, സക്കീര്‍ മുല്ലക്കല്‍ , റസാഖ് പുഞ്ചക്കോട്, ഷമീര്‍ വേളക്കാടന്‍, ഉണ്ണീന്‍ ബാപ്പു,പി. നൗഷാദ്,ഷാഹുല്‍ തെങ്കര മാര്‍ച്ചിന് നേതൃത്വം നല്‍കി