മണ്ണാര്‍ക്കാട് : പൂര്‍ണ വലയ സൂര്യഗ്രഹണമെന്ന നൂറ്റാണ്ടിലെ പ്രപഞ്ച അത്ഭുതം കണ്‍കുളിര്‍ക്കെ കണ്ട് മണ്ണാര്‍ക്കാട്ടുകാരും.കേരളത്തില്‍ ഒരു നൂറ്റാണ്ടിനിടെയുള്ള രണ്ടാമത്തെ വലയ സൂര്യഗ്രഹണം മണ്ണാര്‍ ക്കാട് താലൂക്കില്‍ രാവിലെ 9.28നാണ് ദൃശ്യമായത്. 9.30 വരെ രണ്ട് മിനുട്ട് നേരം ഗ്രഹണം നീണ്ട് നിന്നു. ഈ സമയം സൂര്യന്‍ ചന്ദ്രന്റെ നിഴലില്‍ മറഞ്ഞു. ബാലസംഘം മണ്ണാര്‍ക്കാട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊറ്റശ്ശേരി ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന സൂര്യോത്സവത്തില്‍ പങ്കെടുക്കാനെത്തിയവരുടെ മനസ്സ് നിറച്ചു മാനത്തെ വിസ്മയം.വളരെ കൃത്യമായി ഗ്രഹണം കണ്ട തിന്റെ സ്‌ന്തോഷത്തിലാണ് സൂര്യോത്സവത്തില്‍ പങ്കെടുത്തവര്‍. താലൂക്കില്‍ ശാസ്ത്ര സാഹിത്യ പരിഷത്ത്,ലൈബ്രറികള്‍, വിവിധ സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തില്‍ സൂര്യഗ്രഹണം കാണാന്‍ വിവിധ കേന്ദ്രങ്ങളില്‍ സൗകര്യമൊരുക്കിയി രുന്നു. എന്‍എസ്എസ് ക്യാമ്പുകളിലും സൂര്യഗ്രഹണം വീക്ഷിക്കാന്‍ സൗകര്യം ഒരുക്കിയിരുന്നു. നഗ്നനേത്രം കൊണ്ട് ഗ്രഹണം വീക്ഷി ക്കരുതെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നതിനാല്‍ സോളാര്‍ ഫില്‍റ്റ റുകള്‍ മുഖേനയും പ്രത്യേകം സജ്ജീകരിച്ച സ്‌ക്രീനുകള്‍ മുഖേന യുമാണ് ആളുകള്‍ ഗ്രഹണം വീക്ഷിച്ചത്. ചന്ദ്രന്‍ സൂര്യനും ഭൂമിക്കും ഇടയില്‍ വരുമ്പോള്‍ സൂര്യന്‍ ഭാഗികമായോ പൂര്‍ണമായോ മറയ പ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം.സൂര്യഗ്രഹണത്തെ പൂര്‍ണ സൂര്യഗ്രഹണം,ഭാഗിക സൂര്യഗ്രഹണം,വലയ സൂര്യഗ്രഹണം,സങ്കര സൂര്യഗ്രഹണം എന്നിങ്ങളെ പലതായി തിരിക്കാം. ഭൂമിയില്‍ നിന്നും നോക്കുമ്പോള്‍ ചന്ദ്രന്റെ കോണീയ വ്യാസം സൂര്യന്റേതിനേക്കാള്‍ ചെറുതാണെങ്കില്‍ ഗ്രഹണ സമയത്ത് സൂര്യബിംബത്തിന്റെ ബാഹ്യഭാഗം ഒരു വലയം പോലെ ചന്ദ്രന് ചുറ്റും കാണാനാകും. ഇത്തരം സൂര്യഗ്രഹണങ്ങളെയാണ് വലയ സൂര്യഗ്രഹണമെന്ന് വിളിക്കുന്നത്.