അട്ടപ്പാടി:വനംവകുപ്പിന്റെ ജീപ്പ് പാലത്തില്‍ നിന്നും പുഴയിലേക്ക് മറിഞ്ഞ് പരിക്കേറ്റ ചികിത്സയിലായിരുന്ന ഡ്രൈവര്‍ മുക്കാലി സ്വദേശി ഉബൈദ് (27) മരിച്ചു.കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ഉബൈദിനെ മിനിയാന്നാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയി ലേക്ക് മാറ്റിയത് . ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് ആറ് മണിയോടെ യായിരുന്നു അപകടം. അട്ടപ്പാടി ചെമ്മണ്ണൂരില്‍ ഭവാനിപ്പുഴയക്ക് കുറുകെയുള്ള പാലത്തില്‍ നിന്നും ജീപ്പ് പുഴയിലേക്ക് വീഴുകയാ യിരുന്നു.വനിതാ റെയ്ഞ്ചര്‍ ശര്‍മ്മിള ജയാറാമുമായി മുക്കാലിയില്‍ നിന്നും പന്നിയൂര്‍ പട്ടികയിലുള്ള വനംവകുപ്പിന്റെ ഓഫീസിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ജീപ്പ് പുഴയില്‍ വീണതോടെ റെയ്ഞ്ചര്‍ ഇരുപത് മിനുട്ടിലധികം വെള്ളത്തില്‍ മുങ്ങിപ്പോയി. ഓടിക്കൂടിയ നാട്ടുകാരാണ് ഇരുവരേയും പുറത്തെടുത്തത്. വനിതാ റെയ്ഞ്ചറുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.ഇവര്‍ പെരിന്തല്‍മണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ്. വിദേശത്ത് ജോലിയിലായിരുന്ന ഉബൈദ് അടുത്തിടെയാണ് വനംവകുപ്പില്‍ ചേര്‍ന്നത്.