തെരുവുകള്‍ കീഴടക്കി വനിതകള്‍; രാത്രി നടത്തത്തില്‍ മണ്ണാര്‍ക്കാട്ടും സജീവ പങ്കാളിത്തം
മണ്ണാര്‍ക്കാട് :രാത്രിയെ സ്വാതന്ത്രത്തിന്റെ പൊതു ഇടമാക്കി മണ്ണാര്‍ക്കാടും രാത്രി നടത്തത്തില്‍ തെരുവുകള്‍ കീഴടക്കി വനിത കള്‍. ഈ തെരുവുകള്‍ ഞങ്ങളുടേത് കൂടിയാണെന്ന് പ്രഖ്യാപിച്ച് നഗരസഭാ പരിധിയിലുള്‍പ്പെട്ട നാലിടങ്ങളിലാണ് നിര്‍ഭയ ദിനത്തി ലെ രാത്രിയില്‍ രാത്രി നടത്തം സംഘടിപ്പിച്ചത്. മണ്ണാര്‍ക്കാട് കുന്തി പ്പുഴ…
പൗരത്വ നിയമഭേദഗതി ബില്‍: മുണ്ടക്കുന്ന് ജനകീയ കൂട്ടായ്മ പ്രതിഷേധറാലിയും സംഗവും നടത്തി
അലനല്ലൂര്‍:പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ മുണ്ടക്കുന്ന് ജനകീയ കൂട്ടായ്മ പ്രതിഷേധ റാലിയും പൗരാവകാശ സംഗമവും സംഘടിപ്പിച്ചു.അഡ്വ എന്‍ ഷംസുദ്ദീന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.മതനിരപേക്ഷ രാജ്യത്ത് മതത്തിന്റെ പേരില്‍ പൗരന്മാര്ക്കി ടയില്‍ വിവേചനം കാണിക്കുന്ന ഭരണാധികാരികള്‍ മതേതരത്വ ത്തേയും ജനാധിപത്യത്തേയും ഇല്ലാതാക്കാനുള്ള ശ്രമത്തിലാണെന്ന്…
യാദ്ഗാറെ ഔലിയ നടത്തി
കോട്ടോപ്പാടം:എസ്എസ്എഫ് കുണ്ട്ലക്കാട് യൂണിറ്റിന് കീഴില്‍ ആഴ്ച തോറും നടത്തി വരാറുള്ള സുംറ ആത്മീയ സദസ്സിന്റെ വാര്‍ഷിക സംഗമമായ യാദ്ഗാറെ ഔലിയ നടത്തി. മുനവ്വിറുല് ഇസ്ലാം മദ്രസ സെക്രട്ടറി ഷെരീഫ് നെയ്യപ്പാടത്ത് ഉദ്ഘാടനം ചെയ്തു.പി സി മുഹമ്മ ദ് ഷെമീര്‍ സദസ്സിനു അധ്യക്ഷത…
സജീഷിനേയും റഹീമിനേയും രക്ഷിക്കാന്‍ സുമനസ്സുകളെ സഹായിക്കാമോ?
മാത്തൂര്‍:രോഗ ദുരിതത്തിലകപ്പെട്ട കുരുന്നുകളെ ജീവിത പ്രതീക്ഷ കളുടെ പുതിയ തുരുത്തിലേക്ക് തിരിച്ചെത്തിക്കാനുള്ള അശ്രാന്ത ശ്രമത്തിലാണ് മാത്തൂരിലെ പ്രതീക്ഷ ധനസഹായ ജനകീയ സമിതി. വൃക്ക രോഗിയായ സജീഷിനും കാന്‍സര്‍ രോഗ ബാധിതനായ റഹീ മിനും മുന്നിലെ വലിയ പ്രതീക്ഷയാണ് ഇപ്പോള്‍ ജനകീയ സമിതി…
സമൂഹമാധ്യമ സന്ദേശങ്ങളിലൂടെ സാമുദായിക ഐക്യം തകര്‍ക്കാന്‍ ശ്രമം; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു
മണ്ണാര്‍ക്കാട്:സമൂഹ മാധ്യമത്തിലൂടെ തെറ്റായ സന്ദേശങ്ങള്‍ പ്രചരി പ്പിക്കുകയും സാമുദായിക ഐക്യം തകര്‍ത്ത് സംഘര്‍ഷം ഉണ്ടാ ക്കാന്‍ ശ്രമിക്കുകയും ചെയ്തെന്ന കുറ്റത്തിന് യുവാവിനെ മണ്ണാര് ക്കാട് പോലീസ് അറസ്റ്റ് ചെയ്തു. എടത്തനാട്ടുകര വട്ടമണ്ണപ്പുറം സ്വദേശി പിലായിത്തൊടി യാസര്‍ അറാഫത്ത് (32) ആണ് അറസ്റ്റി…
കെഎസ്ടിഎ പ്രസിഡന്റ് ടി ജയപ്രകാശ് എംഎ അരുണ്‍കുമാര്‍ ജില്ലാ സെക്രട്ടറി
ഒറ്റപ്പാലം:കെഎസ്ടിഎ ജില്ലാ പ്രസിഡന്റായി ടി ജയപ്രകാശിനേയും സെക്രട്ടറിയായി എംഎ അരുണ്‍കുമാറിനേയും തെരഞ്ഞെടു ത്തു.വി.ജെ.ജോണ്‍സനാണ് ട്രഷറര്‍.മറ്റ് ഭാരവാഹികള്‍:എന്‍ ഉഷ മഹേശ്വരി,എം.കൃഷ്ണദാസ്,ജോസഫ് ചാക്കോ,ഇ.എം.ശ്രീദേവി (വൈസ് പ്രസിഡന്റുമാര്‍),കെ പ്രസാദ്,എംആര്‍ മഹേഷ് കുമാര്‍,കെ പ്രഭാകരന്,കെ അജില (ജോയിന്റ് സെക്രട്ടറി) 75 അംഗ ജില്ലാ കമ്മിറ്റിയേയും തെരഞ്ഞെടുത്തു.
പൗരത്വ നിയമം; 31 ന് എടത്തനാട്ടുകരയില്‍ മഹാറാലി
അലനല്ലൂര്‍: പൗരത്വ നിയമത്തിന്റെ പേരില്‍ ജനങ്ങളെ മതാടി സ്ഥാനത്തില്‍ വിഭജിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നയത്തി നെതിരെ എടത്തനാട്ടുകര ദേശം പ്രതിഷേധത്തിലേക്ക് പൗരത്വ വിഭജനത്തിനെതിരെ എടത്തനാട്ടുകര ജനകീയ കൂട്ടായ്മ സംഘ ടിപ്പിക്കുന്ന ബഹുജന റാലിയും പൊതുസമ്മേളനവും ഡിസംബര്‍ 31ന് ചൊവ്വാഴ്ച നടക്കുമെന്ന് സംഘാടകര്‍…
കുളം വൃത്തിയാക്കി റോയല്‍ ചലഞ്ചേഴ്സ് ക്ലബ്ബ് മാതൃകയായി
തച്ചനാട്ടുകര:പായല്മൂടി പൊന്തക്കാട് നിറഞ്ഞ കുളം വൃത്തി യാക്കി നാട്ടുകല്‍ പാറപ്പുറം റോയല്‍ ചലഞ്ചേഴ്സ് ക്ലബ്ബംഗങ്ങള്‍ മാതൃകയായി.ആലിക്കല്‍,കൂളാകുറിശ്ശി,നെടുമ്പാറകളം എന്നീ കോളനികളുടെ പ്രധാന ജലസ്രോതസ്സായ കുളമാണ് റോയല്‍ ചലഞ്ചേഴ്സ് ക്ലബ്ബംഗങ്ങള്‍ വൃത്തിയാക്കിയത്.നെഹ്റു യുവകേന്ദ്ര മഹാത്മാ ഗാന്ധി സ്വച്ഛതാ മഹാ അഭിയാന് ശ്രമദാന പദ്ധതിയുടെ ഭാഗമായാണ്…
നിര്യാതയായി
അലനല്ലൂര്‍: പൂക്കാടഞ്ചേരി പാലക്കാഴി വീട്ടില്‍ പരേതനായ ചാച്ചുവിന്റെ ഭാര്യ അമ്മിണി (96) നിര്യാതയായി .മക്കള്‍: വേലു,അച്യുതന്.മരുമക്കള്‍:പത്മാവതി, തങ്കു.സംസ്കാരം നാളെ (30-12-2019) രാവിലെ 9 ന് ഐവര്‍മഠത്തില്‍.
എടത്തനാട്ടുകര ജിഎല്‍പി സ്കൂളിലെ വിദ്യാര്‍ഥികള്‍ സെലസ്ട്രിയ മള്‍ട്ടിപര്‍പ്പസ് സയന്‍സ് പാര്‍ക്ക് സന്ദര്‍ശിച്ചു
എടത്തനാട്ടുകര: ജി.എൽ.പി എസ് എടത്തനാട്ടുകര മൂച്ചിക്കലിലെ സയൻസ്ക്ലബ്, കാർഷിക പുരസ്കാരങ്ങൾ സ്വന്തമാക്കിയ നാലുകണ്ടം എ.യു.പി സ്കൂൾ സന്ദർശിച്ചു. കേരള സംസ്ഥാന കൃഷിവകുപ്പിന്റെ വിദ്യാലയങ്ങളിൽ പച്ചക്കറി കൃഷി പ്രോത്സാഹനത്തിനുള്ള മികച്ച അധ്യാപകനുള്ള പുരസ്കാരം നേടിയ, രക്ഷിതാവുകൂടിയായ വി. റസാഖ് മാസ്റ്ററെ ആദരിച്ചു.പാലക്കാട് ഡയറ്റിന്റെ…