എടത്തനാട്ടുകര: ജി.എൽ.പി എസ് എടത്തനാട്ടുകര മൂച്ചിക്കലിലെ സയൻസ്ക്ലബ്, കാർഷിക പുരസ്കാരങ്ങൾ സ്വന്തമാക്കിയ നാലുകണ്ടം എ.യു.പി സ്കൂൾ സന്ദർശിച്ചു.
കേരള സംസ്ഥാന കൃഷിവകുപ്പിന്റെ വിദ്യാലയങ്ങളിൽ പച്ചക്കറി കൃഷി പ്രോത്സാഹനത്തിനുള്ള മികച്ച അധ്യാപകനുള്ള പുരസ്കാരം നേടിയ, രക്ഷിതാവുകൂടിയായ വി. റസാഖ് മാസ്റ്ററെ ആദരിച്ചു.പാലക്കാട് ഡയറ്റിന്റെ നൂതന പദ്ധതിയായ ഒപ്പം ഭാഷാ പരിപോഷണ പദ്ധതിയുടെ ഭാഗമായി അദ്ദേഹവുമായി അഭിമുഖം നടത്തി. കരനെൽ കൃഷിയുൾപ്പെടെ വിവിധ കൃഷിരീതികളെക്കുറിച്ച് വിശദമാക്കി.
വിദ്യാലയത്തിലുള്ള സെലസ്ടിയ – മൾട്ടി പർപ്പോസ് സയൻസ് പാർക്കും കണ്ടു. അതിനകത്തുള്ള ഉപകരണങ്ങളുടെ ശാസ്ത്രതത്ത്വങ്ങൾ പ്രധാനാധ്യാപകനായ മുഹമ്മദാലി മാസ്റ്റർ, പി.സിദ്ദീഖ് മാസ്റ്റർ എന്നിവർ വിശദീകരിച്ചു.
സി.കെ ഹസീന മുംതാസ്, എ.സീനത്ത് കെ.രമാദേവി, എൻ.അലി അക്ബർ എന്നിവരും വിദ്യാർത്ഥികളായ വി.ദിയാ ഫാത്തിമ, എൻ.അനാഖ, റുഷ്ദ ഫാത്തിമ, പി.എസ് റാഷിദ് എന്നിവർ നേതൃത്വം നൽകി.