അലനല്ലൂര്‍ : ജനാധിപത്യമൂല്ല്യങ്ങള്‍ മുറുകെപിടിക്കുന്ന സമൂഹം വളര്‍ന്നുവരണമെന്നും അരാഷ്ട്രീയവാദങ്ങളില് നിന്നും പൊതുസമൂഹത്തെ ബോധവല്‍ക്കരിക്കണമെന്നും ഐ.എസ്.എം. എടത്തനാട്ടുകര മണ്ഡലം യുവജന സംഗമം അഭിപ്രായപ്പെട്ടു. കോട്ടപ്പള്ള ഇസ്ലാഹി സെന്ററില്‍ നടന്ന സംഗമം കെ.എന്‍.എം. എടത്തനാട്ടുകര മണ്ഡലം പ്രസി ഡന്റ് അബ്ദുല്‍ നാസര്‍ മദനി ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു. ഐ.എസ്.എം. ജില്ലാ പ്രസിഡന്റ് ഡോ. അഹമ്മദ് സാബിത്ത്, ജില്ലാ സെക്രട്ടറി പി.ടി റിയാസുദ്ദീന്‍ സുല്ലമി, ട്രഷറര്‍ ജസീം സാജിദ് എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രി ച്ചു. ഭാരവാഹികള്‍: അന്‍സാര്‍ കാളമഠം (പ്രസിഡന്റ്) ഷാജഹാന് ഉമ്മരന്‍, സുല്‍ഫിക്കര്‍ കാര, സമാഹ് ഫാറൂഖി (വൈസ് പ്രസിഡന്റ്) ആഷിക് അസ്ഹരി (സെക്രട്ടറി), സ്വാനി കെ, സലിം അമ്പലപ്പാറ, ഹാശിം കാര (ജോയിന്റ് സെക്രട്ടറി) റഷീദ് നായ്ക്കത്ത് (ട്രഷറര്‍).