അലനല്ലൂര്‍: പൗരത്വ നിയമത്തിന്റെ പേരില്‍ ജനങ്ങളെ മതാടി സ്ഥാനത്തില്‍ വിഭജിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നയത്തി നെതിരെ എടത്തനാട്ടുകര ദേശം പ്രതിഷേധത്തിലേക്ക് പൗരത്വ വിഭജനത്തിനെതിരെ എടത്തനാട്ടുകര ജനകീയ കൂട്ടായ്മ സംഘ ടിപ്പിക്കുന്ന ബഹുജന റാലിയും പൊതുസമ്മേളനവും ഡിസംബര്‍ 31ന് ചൊവ്വാഴ്ച നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.വൈകീട്ട് നാല് മണിക്ക് വട്ടമണ്ണപുറത്ത് നിന്നും ബഹു ജന റാലി ആരംഭിക്കും.തുടര്‍ന്ന് കോട്ടപ്പള്ള സെന്ററില്‍ നടക്കുന്ന പൊതു സമ്മേളനം അഡ്വ.എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.ജനകീയ സമിതി ചെയര്‍മാന്‍ കെ.രാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. അഡ്വ.കെ. പ്രേംകുമാര്‍, ഡോ. സരിന്‍ ഐ.എ.എ.എസ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. ജാതി മത രാഷ്ട്രീയ ചിന്തകള്‍ക്ക് അതീതമായി ആയിരങ്ങള്‍ പ്രതിഷേധ റാലിയില്‍ അണിനിരക്കുമെന്നും സംഘാടകര്‍ പറഞ്ഞു. കൊടുവത്ത് രാമകൃഷ്ണന്‍ ചെയര്‍മാനായും ടി.വി സെബാസ്റ്റ്യന്‍ ജനറല്‍ കണ്‍വീനറായും കെ.ടി ഹംസപ്പ ട്രഷററായും രൂപീകരിച്ച വിപുലമായ കമ്മിറ്റിക്കു കീഴില്‍ വിവിധ സബ് കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്.രജ്ഞിത്ത്, ടി.കെ ഷംസുദ്ധീന്‍ (പ്രോഗ്രാം), റഷീദ്, ഗിജേഷും (പബ്ലിസിറ്റി), പി.അഹമദ് സുബൈര്‍, സുരേഷും (ലൈറ്റ് ആന്റ് സൗണ്ട്), എം.പി.എ ബക്കര്‍ മാസ്റ്റര്‍, അശോകന്‍ (സാമ്പത്തികം) എന്നിവരാണ് നേതൃത്വം നല്‍കുന്നത്. ജനകീയ കൂട്ടായ്മ ഭാരവാഹികളായ കെ.രാമകൃഷ്ണന്‍, ടി.വി സെബാസ്റ്റ്യന്‍, കെ.ടി ഹംസപ്പ, ടി.കെ ഷംസുദ്ധീന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.