മണ്ണാര്‍ക്കാട് :രാത്രിയെ സ്വാതന്ത്രത്തിന്റെ പൊതു ഇടമാക്കി മണ്ണാര്‍ക്കാടും രാത്രി നടത്തത്തില്‍ തെരുവുകള്‍ കീഴടക്കി വനിത കള്‍. ഈ തെരുവുകള്‍ ഞങ്ങളുടേത് കൂടിയാണെന്ന് പ്രഖ്യാപിച്ച് നഗരസഭാ പരിധിയിലുള്‍പ്പെട്ട നാലിടങ്ങളിലാണ് നിര്‍ഭയ ദിനത്തി ലെ രാത്രിയില്‍ രാത്രി നടത്തം സംഘടിപ്പിച്ചത്. മണ്ണാര്‍ക്കാട് കുന്തി പ്പുഴ മുതല്‍ നഗരസഭാ ബസ് സ്റ്റാന്റ് വരെയും നെല്ലിപ്പുഴ മുതല്‍ വടക്കുംമണ്ണം വരെയും നായാടിക്കുന്ന് മുതല്‍ ബസ് സ്റ്റാന്റ് വരെ യും വിവിധ സംഘങ്ങളായാണ് നടന്നത്. പോലീസിന്റെ സഹകര ണവുമുണ്ടായി. സംസ്ഥാന വനിത ശിശുവികസന വകുപ്പ് സംസ്ഥാ നത്താകെ നടത്തുന്ന രാത്രി നടത്തത്തിന്റെ ഭാഗയാണ് മണ്ണാര്‍ ക്കാട്ടും പരിപാടി സംഘടിപ്പിച്ചത്. ഇത്തരമൊരു പദ്ധതി വഴി രാത്രി സുരക്ഷിതവും നിര്‍ഭയവുമായി നടക്കാന്‍ കഴിഞ്ഞുവെന്നതാണ് നേട്ടമെന്ന് രാത്രി നടത്തത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. സിഡിപിഒ ലീന പി ജോസഫ്,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി പ്രീത, രുക്മിണി രാമചന്ദ്രന്‍,രാധ,അമ്മു,നഗരസഭ കൗണ്‍സിലര്‍ എന്‍ കെ സുജാത എന്നിവരുള്‍പ്പടെ നാല്‍പ്പതോളം പേരാണ് രാത്രി നടത്ത ത്തിലുണ്ടായിരുന്നത്. നടത്തത്തിന് ശേഷം ബസ് സ്റ്റാന്റിനകത്ത് മെഴുകുതിരി കത്തിച്ച് ശേഷമാണ് പിരിഞ്ഞ് പോയത്.