അലനല്ലൂര്‍:പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ മുണ്ടക്കുന്ന് ജനകീയ കൂട്ടായ്മ പ്രതിഷേധ റാലിയും പൗരാവകാശ സംഗമവും സംഘടിപ്പിച്ചു.അഡ്വ എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.മതനിരപേക്ഷ രാജ്യത്ത് മതത്തിന്റെ പേരില്‍ പൗരന്‍മാര്‍ക്കി ടയില്‍ വിവേചനം കാണിക്കുന്ന ഭരണാധികാരികള്‍ മതേതരത്വ ത്തേയും ജനാധിപത്യത്തേയും ഇല്ലാതാക്കാനുള്ള ശ്രമത്തിലാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.’നാനാത്വത്തില്‍ ഏകത്വം ‘എന്ന ഇന്ത്യ യുടെ ആത്മാവിനെ നശിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്.വിഭാഗീയത വളര്‍ത്തി ജനങ്ങളെ തമ്മിലടിപ്പി ക്കാന്‍ ഭരണകൂടം തന്നെ ശ്രമിക്കുന്നത് ലജ്ജാകരമാണ്.അതിലൂടെ തകരുന്നത് ജനങ്ങളുടെ സൈ്വരജീവിതവും രാജ്യത്തിന്റെ സമാ ധാനവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെയര്‍മാന്‍ പി.ജയ ശങ്കരന്‍ അധ്യക്ഷത വഹിച്ചു.സാഹിത്യകാരന്‍ ടി ആര്‍ തിരുവിഴാം കുന്ന്, ഡി.സി.സി ജനറല്‍ സെക്രട്ടറി പി.ആര്‍ സുരേഷ്,സി പി എം ലോക്കല്‍ കമ്മറ്റിസെക്രട്ടറി ടി.വി സെബാസ്റ്റ്യന്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് ജില്ല സെക്രട്ടറി അഡ്വ.ടിഎ സിദ്ദീഖ്, ഫാദര്‍ ജസ്റ്റിന്‍ കോലം കണ്ണി ഐ എസ് എം സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി പി കെ സക്കരിയ സ്വലാഹി, വിസ്ഡം ഓര്‍ഗനൈസേഷന്‍ ജില്ലാ കണ്‍ വീനര്‍ റഷീദ് കൊടക്കാട്ട് പാസ്റ്റര്‍ എസ്.സോളമന്‍, കെ. രാമകൃഷ്ണന്‍, എം.പി.എ ബക്കര്‍ ഷമീം കരുവള്ളി,സി. ഉസ്മാന്‍, ഒ.നിജാസ് സി.വീരാപ്പു ഹാജി, സി കൃഷ്ണദാസ്,എന്നിവര്‍ സംസാരിച്ചു. കണ്‍ വീനര്‍ സി.മുഹമ്മദാലി സ്വാഗതം പറഞ്ഞു.