മണ്ണാര്‍ക്കാട്:സമൂഹ മാധ്യമത്തിലൂടെ തെറ്റായ സന്ദേശങ്ങള്‍ പ്രചരി പ്പിക്കുകയും സാമുദായിക ഐക്യം തകര്‍ത്ത് സംഘര്‍ഷം ഉണ്ടാ ക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന കുറ്റത്തിന് യുവാവിനെ മണ്ണാര്‍ ക്കാട് പോലീസ് അറസ്റ്റ് ചെയ്തു. എടത്തനാട്ടുകര വട്ടമണ്ണപ്പുറം സ്വദേശി പിലായിത്തൊടി യാസര്‍ അറാഫത്ത് (32) ആണ് അറസ്റ്റി ലായത്.ഇയാളെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണ്. മണ്ണാര്‍ക്കാട് സിഐ എം കെ സജീവ്,എസ്‌ഐ ജെപി അരുണ്‍ കുമാര്‍,സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രിന്‍സ്, ഷാഫി, സഹദ്, ജ്യോതി എന്നിവരടങ്ങുന്ന സംഘമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.സോഷ്യല്‍ മീഡിയ വഴി തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പി ക്കുന്നവര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കൂടുതല്‍ അറസ്റ്റു കള്‍ ഉടന്‍ ഉണ്ടാകുമെന്നും ജനങ്ങള്‍ ജാഗരൂകരായി ഇരിക്കണ മെന്നും മണ്ണാര്‍ക്കാട് പോലീസ് അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!