മാത്തൂര്‍:രോഗ ദുരിതത്തിലകപ്പെട്ട കുരുന്നുകളെ ജീവിത പ്രതീക്ഷ കളുടെ പുതിയ തുരുത്തിലേക്ക് തിരിച്ചെത്തിക്കാനുള്ള അശ്രാന്ത ശ്രമത്തിലാണ് മാത്തൂരിലെ പ്രതീക്ഷ ധനസഹായ ജനകീയ സമിതി. വൃക്ക രോഗിയായ സജീഷിനും കാന്‍സര്‍ രോഗ ബാധിതനായ റഹീ മിനും മുന്നിലെ വലിയ പ്രതീക്ഷയാണ് ഇപ്പോള്‍ ജനകീയ സമിതി .ഇവര്‍ക്കുള്ള ചികിത്സ സഹായം കണ്ടെത്തുകയെന്ന ദൗത്യം മാത്ര മല്ല സമിതി ഏറ്റെടുത്തിരിക്കുന്നത്,ബൈക്കപകടത്തില്‍ മരിച്ച അജിത്ത് അരുമ്പില്‍ ആനിക്കോടിന്റെ കുടുംബത്തെ സഹായിക്കു കയെന്ന ഉദ്യമം കൂടിയുണ്ട്. മാത്തൂര്‍ സിഎഫ്ഡി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിഎച്ച് എസ് ഇ രണ്ടാം വര്‍ഷ വിദ്യാര്‍ഥി ഇരുവൃക്ക കളും തകരാറിലായി ശയ്യാവലംബിയായ പടിഞ്ഞാറത്തറ ഗുരുവാ യൂരപ്പന്റെ മകന്‍ സജീഷ്,കാന്‍സര്‍ രോഗബാധിതനായ തച്ചങ്കാട് കല്ലത്താണിയില്‍ കാജാഹുസൈന്റെ മകന്‍ എട്ടാം തരം വിദ്യാര്‍ഥി റഹീം എന്നിവരുടെ ചികിത്സക്ക് പണം കണ്ടെത്താന്‍ പ്രതീക്ഷ ധനസഹായ ജനകീയ സമിതിയിലെ ഓരോ അംഗങ്ങളുമിപ്പോള്‍ അക്ഷീണ പ്രയത്‌നത്തിലാണ്.കളിചിരികളുമായി ഒപ്പമുണ്ടായി രുന്ന കൂട്ടുകാരെ കീഴ്‌പ്പെടുത്തിയ രോഗത്തില്‍ നിന്നും ഏത് വിധേനയും രക്ഷപ്പെടുത്തണമെന്ന സഹപാഠികളുടെ അഭ്യര്‍ഥന യാണ് മാത്തൂരിലെ ജനത ഏറ്റെടുത്തിരിക്കുന്നത്.ഇതേ തുടര്‍ന്നാണ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി എം പുഷ്പദാസ് ചെയര്‍മാനായും ചെങ്ങണിയൂര്‍ എയുപി സ്‌കൂള്‍ അധ്യാപകന്‍ ഇ ഹരിദാസ് മാസ്റ്റര്‍ കണ്‍വീനറായും സിഎഫ്ഡി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകന്‍ ആര്‍ ശ്രീജിത്ത് ട്രഷററുമായ സമിതി രൂപീകരിച്ച് പ്രവര്‍ത്തനമാരം ഭിച്ചത്.ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍,വിവിധ രാഷ്ട്രീയ സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകര്‍, ക്ലബ്ബുകള്‍, സുമനസ്സുകള്‍, സഹപാഠികള്‍,പൂര്‍വ്വ വിദ്യാര്‍ഥികള്‍ എന്നിവരുടെ സംയുക്താഭി മുഖ്യത്തിലാണ് ധനസഹായ ജനകീയ കമ്മിറ്റി രൂപീകരിച്ചത്. സമിതി രൂപീകരിച്ച് ആഴ്ചകള്‍ പിന്നിടുമ്പോഴേക്കം രണ്ടേകാല്‍ ലക്ഷത്തോളം രൂപ സമാഹരിക്കാന്‍ സാധിച്ചതായി ചെയര്‍മാന്‍ ടിഎം പുഷ്പദാസ്,കണ്‍വീനര്‍ ഇ ഹരിദാസ് മാസ്റ്റര്‍, ട്രഷറര്‍ ആര്‍. ശ്രീജിത്ത് എന്നിവര്‍ അറിയിച്ചു.ചെറുതും വലുതുമായ സഹായ ങ്ങള്‍ പ്രതീക്ഷയിലേക്ക് ഒഴുകുകയാണ്. പൂര്‍വ്വ വിദ്യാര്‍ഥികള്‍, തൊഴിലാളികള്‍,പ്രവാസികള്‍ അങ്ങിനെ നാടിന്റെ നാനാ തുറകളില്‍പ്പെട്ട സുമനസ്സുകളെല്ലാം സമിതിയുടെ സദുദ്യമത്തിന് പിന്തുണയുമായി രംഗത്തുണ്ട്.പൂര്‍വ്വ വിദ്യാര്‍ഥികള്‍ ചേര്‍ന്ന ഫുട്‌ബോള്‍ നടത്തി ഫണ്ട് സ്വരൂപിച്ച് നല്‍കിയിരുന്നു. നറുക്കെടുപ്പി ലൂടേയും പണം കണ്ടെത്താനുള്ള ശ്രമം നടന്ന് വരികയാണ്.പ്രധാന കവലകളില്‍ തെരുവ് നാടകം അവതരിപ്പിച്ച് രോഗബാധിതരുടെ ജീവിത ദുരിതങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുന്നിലവതരിപ്പിച്ചും ചികിത്സാ സഹായം കണ്ടെത്തുന്നുണ്ട്. ധനസഹായം ലഭിക്കുന്നതി ന്റെ വിവരങ്ങളെല്ലാ്ം സമിതി വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെ അറിയി ക്കുന്നുണ്ട്.2020 ഫെബ്രുവരി അവസാനം വരെ പരമാവധി തുക കണ്ടെത്തുകയാണ് ലക്ഷ്യം.നിര്‍ധന കുടുംബത്തിലെ അംഗങ്ങ ളാണ്, പ്രതീക്ഷയാണ് രോഗബാധിതരായ സജീഷും റഹീമും. അവരെ നല്ല ജീവിതത്തിലേക്ക് കൊണ്ട് വരാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ട് പ്രതീക്ഷ ധനസഹായ ജനകീയ സമിതിക്ക്.തളര്‍ന്ന് പോകുന്നവരെ താങ്ങി നിര്‍ത്താന്‍ കാരുണ്യത്തിന്റെ കരങ്ങളുണ്ടാ കുമെന്ന പ്രതീക്ഷയുടെ പിന്‍ബലത്തില്‍ ഈ നാട് സുമനസ്സുകള്‍ക്ക് നേരെ കൈനീട്ടുകയാണ്.. സജീഷിനും റഹീമിനും അകാലത്തില്‍ പൊലിഞ്ഞ അജിത്തിന്റെ കുടുംബത്തിനും വേണ്ടി. …
സഹായങ്ങള്‍ എത്തിക്കാന്‍…
The Federal Bank Ltd
Branch Mathur
A/c No.11460100189557
IFSC:FDRL0001146