കുട്ടികള്‍ക്കായി ഫുട്‌ബോള്‍ അക്കാദമി ആരംഭിച്ചു

എടത്തനാട്ടുകര: തടിയംപറമ്പ് ബി.എം.സ്‌ക്വയറില്‍ കുട്ടികള്‍ ക്കായുള്ള ഫുട്‌ബോള്‍ അക്കാദമി ആരംഭിച്ചു.ശനി, ഞായര്‍ ദിവസങ്ങളിലും അവധി ദിനങ്ങളിലുമാണ് പരിശീലനം. 5 മുതല്‍ 15 വയസു വരെയുള്ള കുട്ടികള്‍ക്കാണ് അക്കാദമി പരിശീലനം .മുന്‍ എസ്.ബി.ടി ഫുട്‌ബോള്‍ താരവും കോച്ചുമായ സുനീര്‍ വി.പി യാണ് മുഖ്യ…

കവിതാ സമാഹാരം പ്രകാശനം ചെയ്തു

തച്ചനാട്ടുകര:ശിവപ്രസാദ് പാലോട് രചിച്ച കവിത സമാഹാരം വരവു പോക്കുകള്‍ മലപ്പുറം ലേണിങ്ങ് ടീച്ചേഴ്‌സ് ഏകദിന ശില്പ ശാലയില്‍ വച്ച് യുറീക്ക, ശാസ്ത്രകേരളം പത്രാധിപ സമിതി അംഗം പ്രഫ, കെ.പാപ്പുട്ടി പ്രകാശനം ചെയ്തു.ഡയറ്റ് എറണാംകുളം റിട്ട പ്രിന്‍സിപ്പല്‍ കെ.പി,ശ്രീകുമാര്‍ പുസ്തകം ഏറ്റുവാങ്ങി.വാസുദേവന്‍ വിളയില്‍…

സ്‌നേഹ സന്ദേശമേകി തച്ചനാട്ടുകരയില്‍ നബിദിനഘോഷം

തച്ചനാട്ടുകര: 1494 -ാം നബിദിനാഘോഷത്തോടനുബന്ധിച്ച് തച്ച നാട്ടുകര പഞ്ചായത്തിലെ മദ്രസകളുടെ നേതൃത്വത്തില്‍ നടന്ന നബിദിനറാലി പ്രവാചക പിറവിയുടെ ധന്യസ്മരണകളുണര്‍ത്തി. നബി കീര്‍ത്തന കാവ്യങ്ങളും മദ്ഹ് ഗാനങ്ങളും ഉയര്‍ന്ന വര്‍ണ്ണാ ഭമായ റാലിയില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളുമടക്കം നൂറ് കണക്കിനാളുകള്‍ അണി നിരന്നു. മദ്രസ…

എം.എസ്.എഫ് യൂണിറ്റ് സമ്മേളനവും വിദ്യാര്‍ത്ഥി റാലിയും നടത്തി

അലനല്ലൂര്‍:എടത്തനാട്ടുകര ഗവ ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ എംഎസ്എഫ് യൂണിറ്റ് സമ്മേളനം എടത്തനാട്ടുകര മേഖല മുസ്ലിം ലീഗ് ഓഫീസില്‍ നടന്നു.എംഎസ്എഫ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് മനാഫ് കോട്ടോപ്പാടം ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് പിപി അന്‍സില്‍ അധ്യക്ഷനായി. ടി.കെ മുര്‍ഷിദ്, ഷഹീം,…

നാക് അക്രഡിറ്റേഷന്‍ നേടിയ എം.ഇ.എസ് കല്ലടി കോളേജില്‍ അനുമോദന സംഗമം നടത്തി

മണ്ണാര്‍ക്കാട്: നാഷണല്‍ അസസ്‌മെന്റ് ആന്റ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്റെ(നാക്) തേര്‍ഡ് സൈക്കിള്‍ വിസിറ്റില്‍ എ പ്ലസ് ഗ്രേഡ് നേടിയ മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജില്‍ മാനേ ജ്‌മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദന യോഗം സംഘടിപ്പിച്ചു. നാക് ഏറ്റവും അവസാനമായി പരിഷ്‌ക്കരിച്ച പുതിയ ഗ്രേഡിംഗ്…

പ്രവാചക പിറവിയുടെ ധന്യസ്മരണകളുണര്‍ത്തി കൊമ്പത്ത് നബിദിന റാലി

കോട്ടോപ്പാടം:മാനവികതയുടെ പ്രതിജ്ഞ പുതുക്കി പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം നാടെങ്ങും വിപുലമായ പരിപാടി കളോടെ ആഘോഷിച്ചു.കൊമ്പം വടശ്ശേരിപ്പുറം മനാറുല്‍ഹുദാ മദ്രസയുടെ നേതൃത്വത്തില്‍ നബിദിന റാലി നടന്നു.നബിദിന റാലിയില്‍ ദഫ്മുട്ടും പ്രവാചക പ്രകീര്‍ത്തനങ്ങളും തക്ബീര്‍ വിളികളും മദ്ഹ് ഗാനങ്ങളും മുഴങ്ങി.മഹല്ല് ഖാസി മായിന്‍…

നബിദിനാഘോഷത്തിന് നാടൊരുങ്ങി

തച്ചനാട്ടുകര:സ്നേഹത്തിന്റെയും സമാധാനത്തിന്റേയും നിറ സന്ദേശമായ നബിദിനാഘോഷത്തിന് മസ്ജിദുകളും മദ്രസകളും ഒരുങ്ങി.ആഘോഷത്തിന് കൊടിതോരണങ്ങള്‍ നാട്ടിയും വര്‍ണക്കടലാസുകള്‍ കെട്ടിയും വൈദ്യുതാലങ്കാരങ്ങള്‍ ചാര്‍ത്തിയും മസ്ജിദുകളും സുന്ദരമാക്കി കഴിഞ്ഞു . ആഘോഷ ത്തിന്റെ ഭാഗമായി പ്രവാചക പ്രകീര്‍ത്തന സദസ്സുകള്‍ മദ്രസ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ ദഫ് മുട്ട്,അറവനമുട്ട് എന്നിവ…

മണ്ണാര്‍ക്കാട് ഉപജില്ലാ കലോത്സവം: എംഇഎസ് സ്‌കൂള്‍ മണ്ണാര്‍ക്കാട് ചാമ്പ്യന്‍മാര്‍

കോട്ടോപ്പാടം:അറുപതാമത് മണ്ണാര്‍ക്കാട് ഉപജില്ലാ കേരള സ്‌കൂള്‍ കലോത്സവത്തിന് കോട്ടാപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്ക ന്ററി സ്‌കൂളില്‍ സമാപനമായി. മണ്ണാര്‍ക്കാട് എംഇഎസ് ജേതാക്ക ളായി.ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 246 പോയിന്റും 43 എ ഗ്രേ ഡുമായാണ് എംഇഎസ് എച്ച് എസ് എസ്…

ഉബൈദ് ചങ്ങലീരി സ്മാരക സാംസ്‌കാരിക നിലയം ഉദ്ഘാടനം ചെയ്തു

കുമരംപുത്തൂര്‍: ഗ്രാമ പഞ്ചായത്ത് വട്ടമ്പലത്ത് നിര്‍മ്മിച്ച ഉബൈദ് ചങ്ങലീരി സ്മാരക സാംസ്‌കാരിക നിലയം അഡ്വ എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹുസൈന്‍ കോളശ്ശേരി അധ്യക്ഷനായി.മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒപി ഷെരീഫ് മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്തംഗം സീമ…

അരിയൂരില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ച സംഭവം; വാഹനം ഓടിച്ചിരുന്നയാളെ കേസില്‍ നിന്നും രക്ഷിക്കാന്‍ ആള്‍മാറാട്ടം നടത്തിയതിന് രണ്ട് പേര്‍ അറസ്റ്റില്‍

മണ്ണാര്‍ക്കാട്:പ്രായപൂര്‍ത്തിയാകാത്തയാള്‍ ഓടിച്ച ബൈക്കിടിച്ച് ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ച സംഭവത്തില്‍ ബൈക്ക് ഓടിച്ചയാളെ രക്ഷിക്കാന്‍ ആള്‍മാറാട്ടം നടത്തിയെന്ന കേസില്‍ രണ്ട് പേരെ മണ്ണാര്‍ക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കോട്ടോപ്പാടം അരിയൂര്‍ കൊടുന്നോട്ടില്‍ ഷാജിദ് (39),ചള്ളപ്പുറത്ത് മിഥിലാജ് (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.പോലീസിന്…

error: Content is protected !!