മണ്ണാര്‍ക്കാട് : പ്രമുഖ ബിസിനസ് ഗ്രൂപ്പായ യു.ജി.എസിന്റെ പുതിയസംരഭമായ പാലാട്ട് റെസിഡന്‍സിന്റെയും ഷെഫ് പാലാട്ട് റസ്റ്റോറന്റിന്റേയും ഉദ്ഘാടനം ചലച്ചിത്രതാരം ഭാവന ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളും പൗരപ്രമുഖരും നാട്ടുകാരും ചടങ്ങില്‍ പങ്കെടുത്തു. നെല്ലിപ്പുഴയ്ക്ക് സമീപത്താണ് പാലാട്ട് റെസിഡന്‍സ് പ്രവര്‍ത്തനമാരംഭി ച്ചത്. യു.ജി.എസ് ഗ്രൂപ്പ് എം.ഡി. അജിത് പാലാട്ട്, ജനറല്‍ മാനേജര്‍ അഭിലാഷ് പാലാട്ട്, നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍, വൈസ് ചെയര്‍പേഴ്‌സണ്‍ കെ.പ്രസീദ, നഗരസഭാ കൗണ്‍സിലര്‍മാരായ മുഹമ്മദ് ഇബ്രാഹിം, അരുണ്‍കുമാര്‍ പാലക്കുറുശ്ശി, ഖദീജ, ഹംസ, മൈനോരിറ്റി ബോര്‍ഡ് മെമ്പര്‍ വര്‍ഗീസ് കുര്യന്‍, സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.പി സുരേഷ് രാജ്, കിസാന്‍ സഭ ജില്ലാ സെക്രട്ടറി പൊറ്റശ്ശേരി മണി കണ്ഠന്‍, ഷാജി മുല്ലപ്പള്ളി, മുസ്‌ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് റഷീദ് ആലായന്‍, അഡ്വ. ടി.എ സിദ്ദീഖ്, സോനു ശിവന്‍, യു.ജി.എസ്. പി.ആര്‍.ഒ. കെ.ശ്യാം കുമാര്‍, ഷെബീര്‍ അലി, ശാസ്താപ്രസാദ്, ഷെമീര്‍ അലി, ഹരീഷ്, വിജിഷ് മണി, അഡ്വ. ജുനൈസ് പടലത്ത്, സദക്കത്തുള്ള പടലത്ത്, അച്യുതന്‍ പനച്ചിക്കുത്ത്, ഹരികൃഷ്ണന്‍, റോയ്, യു.ജി.എസ്. ഗ്രൂപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!