മണ്ണാര്‍ക്കാട്:പ്രായപൂര്‍ത്തിയാകാത്തയാള്‍ ഓടിച്ച ബൈക്കിടിച്ച് ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ച സംഭവത്തില്‍ ബൈക്ക് ഓടിച്ചയാളെ രക്ഷിക്കാന്‍ ആള്‍മാറാട്ടം നടത്തിയെന്ന കേസില്‍ രണ്ട് പേരെ മണ്ണാര്‍ക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കോട്ടോപ്പാടം അരിയൂര്‍ കൊടുന്നോട്ടില്‍ ഷാജിദ് (39),ചള്ളപ്പുറത്ത് മിഥിലാജ് (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.പോലീസിന് മൊഴി നല്‍കി കബളിപ്പിച്ചു,ജോലിക്ക് ഹാനി സംഭവിക്കും വിധം വ്യാജ വിവരം നല്‍കി,പോലീസ് അന്വേഷണം വഴി തെറ്റിക്കാന്‍ തെറ്റായ വിവരം നല്‍കി,ആള്‍മാറാട്ടം എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് കേസ്.അരിയൂര്‍ കവലയില്‍ കഴിഞ്ഞ മാസം ഒമ്പതിന് :പ്രായപൂര്‍ത്തിയാകാത്തയാള്‍ ഓടിച്ച വാഹനവും ഇടിച്ച് സ്‌കൂട്ടര്‍ യാത്രികനായ കുന്തിപ്പുഴ സ്വദേശി വിനോദ് മരിച്ചി രുന്നു.വാഹനം ഓടിച്ചിരുന്നത് മിഥിലാജാണെന്ന് സ്‌റ്റേഷനി ലെത്തിയ ഷാജിദ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ തയ്യാറാക്കി അന്വേഷണം തുടങ്ങി.ബൈക്ക് ഓടിച്ചിരുന്നത് മിഥിലാജല്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.തുടര്‍ന്നാണ് ഇരുവരേയും സിഐ സജീവ്,എസ്‌ഐ അരുണ്‍കുമാര്‍,എസ്‌ഐ സുനില്‍,സീനിയര്‍ സിപിഒമാരായ ഷാഫി,സഹദ്,മുരളി,സിപിഒ പ്രമോദ് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.