മണ്ണാര്‍ക്കാട്: നാഷണല്‍ അസസ്‌മെന്റ് ആന്റ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്റെ(നാക്) തേര്‍ഡ് സൈക്കിള്‍ വിസിറ്റില്‍ എ പ്ലസ് ഗ്രേഡ് നേടിയ മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജില്‍ മാനേ ജ്‌മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദന യോഗം സംഘടിപ്പിച്ചു. നാക് ഏറ്റവും അവസാനമായി പരിഷ്‌ക്കരിച്ച പുതിയ ഗ്രേഡിംഗ് രീതി പ്രകാരം അക്രഡിറ്റേഷനില്‍ എ പ്ലസ് നേടുന്ന കേരളത്തിലെ മൂന്നാമത്തെയും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യിലെ ഒന്നാമത്തെയും കോളേജാണ് മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജ്. നാക്ക് സന്ദര്‍ശന സമയത്ത് പ്രിന്‍സിപ്പളായിരുന്ന ഡോ. അജിംസ് പി മുഹമ്മദിന് എം.ഇ.എസ് സംസ്ഥാന പ്രസിഡണ്ട് ഡോ.പി.എ.ഫസല്‍ ഗഫൂര്‍ ഉപഹാരം നല്‍കി കൊണ്ട് അനുമോദന പരിപാടി ഉദ്ഘാടനം ചെയ്തു.കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി എല്ലാ സ്റ്റാഫ് അംഗങ്ങള്‍ക്കും സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ പങ്കാളി കളായ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉപഹാരങ്ങള്‍ വിതരണം ചെയ്തു . എം.ഇ.എസ് കോര്‍പ്പറേറ്റ് മാനേജര്‍ പി.എച്ച് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ എം.ഇ.എസ് സംസ്ഥാന നേതാക്കളായ ഇ.പി.മോയിന്‍കുട്ടി, വി.മൊയ്തുട്ടി, പാലക്കാട് ജില്ലാ പ്രസിസണ്ട് എ.ജബ്ബാറലി, എം.ഇ.എസ് അക്കാദമിക് ഡയറക്ടര്‍ ഡോ.പി.മുഹമ്മദ്,എം.ഇ.എസ് കല്ലടി കോളേജ് ചെയര്‍മാന്‍ കെ.സി.കെ സെയ്താലി, ട്രഷറര്‍ സി.പി.ഷിഹാബ്, പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് പ്രൊഫ.ടി.കെ.ജലീല്‍, മുന്‍ പ്രിന്‍സിപ്പള്‍മാരായിരുന്ന ഡോ. ഒ.പി.സലാഹുദ്ദീന്‍, പ്രൊഫ.ഉസ്മാന്‍ വെങ്ങശ്ശേരി ഐ.ക്യു.എ.സി കോ- ഓര്‍ഡിനേറ്റര്‍ ഡോ.വി.എ.ഹസീന, നാക് കോ-ഓര്‍ഡിനേറ്റര്‍ ലിംസീര്‍ അലി എന്നിവര്‍ സംസാരിച്ചു.