അഗളി: അട്ടപ്പാടിയില്‍ എക്സൈസും വനംവവകുപ്പും സംയുക്തമായി വനത്തില്‍ നടത്തിയ തെരച്ചിലില്‍ കഞ്ചാവ് തോട്ടം കണ്ടെത്തി നശിപ്പിച്ചു. പുതൂര്‍ വനത്തിനു ള്ളിലെ ഊരായ മേലെ ഭൂതയാറിനും പഴയൂരിനും ഇടയില്‍ ഉദ്ദേശം 2 കിലോമീറ്റര്‍ കിഴക്ക് മാറി മലയിടുക്കില്‍ നിന്നാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. 29 തടങ്ങ ളിലായി നട്ടുവളര്‍ത്തി പരിപാലിച്ചിരുന്ന ശരാശരി 32 മീറ്റര്‍ ഉയരമുള്ളതും നിറയെ ശിഖരങ്ങളോടുകൂടിയതുമായ 261 ചെടികളാണ് നശിപ്പിച്ചത്. ഓണം സ്പെഷ്യല്‍ ഡ്രൈവിനോട് അനുബന്ധിച്ച് അഗളി എക്സൈസ് റെയിഞ്ച് ഉദ്യോഗസ്ഥരും പുതൂര്‍ സ്റ്റേഷനിലെ വനപാലകരും ചേര്‍ന്നാണ് പരിശോധന നടത്തിയത്. അഗളി എക്സൈസ് ഇന്‍സ്പെക്ടര്‍ എ ഷൗക്കത്തലി, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ രാജേഷ്, എന്‍ നന്ദകുമാര്‍, പ്രിവെന്റീവ് ഓഫീസര്‍ കെ ആനന്ദ്, ഇ പ്രമോദ്, വി എസ് ബാബു, സിഇഒ മാരായ എച്ച് നൗഫല്‍, എ കെ രജീഷ്, എ കെ സുധീഷ്‌കുമാര്‍, കെ നിഥുന്‍ എന്നിവരും പുതൂര്‍ ഫോറസ്റ്റ് റെയിഞ്ചിലെ ജീവനക്കാരായ കെ കുമാരന്‍, കെ പാപ്പാത്തി, ആര്‍ വിജയ, കെ രങ്കന്‍, എ കെ പഴനി എന്നിവര്‍ പങ്കെടുത്തു.