മണ്ണാര്‍ക്കാട്: നിശബ്ദ താഴ്‌വര സ്ഥിതിചെയ്യുന്ന സൈലന്റ് വാലി വനംഡിവിഷന്‍ ഓഫീ സുകള്‍ പ്രവര്‍ത്തിക്കുന്നത് സൗരോര്‍ജ്ജ വൈദ്യുതിയില്‍. വന്യജീവി സങ്കേതങ്ങളുള്‍ പ്പെടെ സംസ്ഥാനത്തെ 65 വനംഡിവിഷനുകളില്‍ 100 ശതമാനവും സൗരോര്‍ജ വൈ ദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഏക വനംഡിവിഷന്‍കൂടിയാണിത്. വൈദ്യുതി വിതരണ ത്തിന് പ്രതിസന്ധിനേരിടുന്ന വനമേഖലകളില്‍ ബദല്‍സംവിധാനമെന്ന നിലയിലാണ് സോളാര്‍ വൈദ്യുത പദ്ധതി നടപ്പിലാക്കിയത്. സംസ്ഥാനവനംവകുപ്പിന്റെ നേതൃത്വ ത്തില്‍ 2018ല്‍ തുടങ്ങിയ പദ്ധതി ആദ്യമായി നടപ്പിലാക്കിയതും സൈലന്റ് വാലി ഡി വിഷനിലായിരുന്നു. അന്നത്തെ ഉത്തരമേഖല വന്യജീവിവിഭാഗം മേധാവി പ്രമോദ് ജി. കൃഷ്ണന്റെ മേല്‍നോട്ടത്തില്‍ സൈലന്റ് വാലി വൈല്‍ഡ് ലൈഫ് വാര്‍ഡനായിരുന്ന ശില്‍പ്പ വി.കുമാറാണ് ഇതു നടപ്പിലാക്കിയത്. ഇതുപ്രകാരം ഡിവിഷന് കീഴിലുള്ള രണ്ട് റേഞ്ച് ഓഫീസുകള്‍, നാല് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസുകള്‍, രണ്ട് ഫോറസ്റ്റ് സ്റ്റേഷനുക ള്‍, ഉള്‍വനങ്ങളിലുള്ള കാവല്‍ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലെല്ലാം സൗരോര്‍ജ പാന ലുകളാണുള്ളത്. 600 വാട്ടുകളുടെ വിവിധ പാനലുകളാണ് ഓഫീസ് നിലയങ്ങള്‍ക്ക് മുക ളില്‍ സ്ഥാപിച്ചിട്ടുള്ളത്. കെ.എസ്.ഇ.ബി. കണക്ഷനുമുണ്ട്.
അതേസമയം സൈലന്റ് വാലിയുടെ ദുര്‍ഘടമായ വനമേഖലകളിലേക്ക് കെ.എസ്. ഇ.ബി. വൈദ്യുതിവിതരണം ഇപ്പോഴും പൂര്‍ണമായിട്ടില്ല. കൂടാതെ മൊബൈല്‍ ഫോ ണുകള്‍ക്ക് റെയ്ഞ്ച് പോലും ലഭ്യമല്ല. മഴക്കാലങ്ങളിലെ വൈദ്യുതിതടസവും പുനഃ സ്ഥാപിക്കല്‍ വൈകുന്നതും വെല്ലുവിളിസൃഷ്ടിച്ചിരുന്നു. ഇത്തരമൊരു സാഹചര്യ ത്തിലും വയര്‍ലെസ് സംവിധാനത്തിലൂടെ സ്റ്റേഷനിലെ ജീവനക്കാരുമായി ആശയ വിനിമയം നടത്തുന്നതിനും ബദല്‍വൈദ്യുതി സംവിധാനം അത്യാന്താപേക്ഷിതമായി തീര്‍ന്നു. സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിച്ചതോടെ സ്റ്റേഷനുകളില്‍ രാത്രികാലങ്ങളില്‍ വെളിച്ചവും മൊബൈല്‍ ചാര്‍ജിങ്, ടി.വി. ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പി ക്കാനും സാധിക്കുന്നു. മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലകൂടിയായതിനാല്‍ വയര്‍ലെ സ് സംവിധാനം ഒഴിവാക്കാനാവാത്തതുമാണെന്ന് ഭവാനി ഫോറസ്റ്റ് റേഞ്ച് അസി. വൈ ല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്‍. ഗണേശന്‍ പറഞ്ഞു. പറമ്പിക്കുളം, മൂന്നാര്‍ ഉള്‍പ്പടെയുള്ള വനംഡിവിഷനുകളിലും സോളാര്‍ വൈദ്യുതിയുണ്ട്. എന്നാല്‍ പൂര്‍ണമായും നടപ്പിലാ ക്കിയിട്ടില്ല. ഫണ്ടിന്റെ ലഭ്യതയ്ക്കനുസരിച്ച് മറ്റു ഡിവിഷനുകളിലും ഇതു പൂര്‍ത്തിയാ ക്കുമെന്ന് സംസ്ഥാനവനംവകുപ്പ് മാനേജ്മെന്റ് വിഭാഗം അധികൃതര്‍ അറിയിച്ചു.