തച്ചനാട്ടുകര: 1494 -ാം നബിദിനാഘോഷത്തോടനുബന്ധിച്ച് തച്ച നാട്ടുകര പഞ്ചായത്തിലെ മദ്രസകളുടെ നേതൃത്വത്തില്‍ നടന്ന നബിദിനറാലി പ്രവാചക പിറവിയുടെ ധന്യസ്മരണകളുണര്‍ത്തി. നബി കീര്‍ത്തന കാവ്യങ്ങളും മദ്ഹ് ഗാനങ്ങളും ഉയര്‍ന്ന വര്‍ണ്ണാ ഭമായ റാലിയില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളുമടക്കം നൂറ് കണക്കിനാളുകള്‍ അണി നിരന്നു. മദ്രസ പരിസരങ്ങളില്‍ നിന്നും ആരംഭിച്ച റാലികള്‍ ഗ്രാമം വലം വെച്ച് മദ്രസ അങ്കണത്തില്‍ സമാപിച്ചു.റാലിയില്‍ വിദ്യാര്‍ഥികളുടെ ദഫ് മുട്ടും അരങ്ങേറി. ഘോഷയാത്ര കാണാന്‍ ഗ്രാമവീഥികളില്‍ ജനം കാത്ത് നിന്നിരുന്നു. വൈകീട്ടാണ് വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍. അണ്ണാന്‍തൊടി ഹയാത്തുല്‍ ഇസ്ലാം മദ്‌റസയുടെ നേതൃത്വത്തില്‍ നടന്ന നബിദിന റാലിയില്‍ വിദ്യാര്‍ഥികളും പൂര്‍വ്വ വിദ്യാര്‍ഥികളും രക്ഷിതാക്കളു മുള്‍പ്പടെ നൂറ് കണക്കിന് ആളുകള്‍ അണിനിരന്നു. മദ്രസാ പരിസരത്ത് നിന്നും ആരംഭിച്ച റാലി നാട്ടുകല്‍ വഴി 55 -ാം മൈലിലെത്തി തിരിച്ച് മദ്രസ അങ്കണത്തില്‍ സമാപിച്ചു. വൈകീട്ട് വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ അരങ്ങേറി. മദ്രസ സെക്ര ട്ടറി കരിമ്പനക്കല്‍ ഹംസ പതാക ഉയര്‍ത്തി. അന്‍വര്‍ ഫൈസി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.റാലിയ്ക്ക് സദര്‍ മുഹല്ലീം എന്‍ അബൂബക്കര്‍ മുസ്ലിയാര്‍,സ്വാദിഖ് മുസ്ലിയാര്‍,മൂസ മുസ്ലിയാര്‍, സി.എം.അലി മൗലവി,സത്താര്‍ വാഫി,കെ.ഹംസപ്പ മാസ്റ്റര്‍, കെ.പിഎം സലീം,കൊമ്പത്ത് മൊയ്തീന്‍ എന്നിവര്‍ നേതൃത്വം നല്‍കി. മൗലീദ് പാരായണവും അന്നദാനവുമുണ്ടായി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!