തച്ചനാട്ടുകര:സ്നേഹത്തിന്റെയും സമാധാനത്തിന്റേയും നിറ സന്ദേശമായ നബിദിനാഘോഷത്തിന് മസ്ജിദുകളും മദ്രസകളും ഒരുങ്ങി.ആഘോഷത്തിന് കൊടിതോരണങ്ങള്‍ നാട്ടിയും വര്‍ണക്കടലാസുകള്‍ കെട്ടിയും വൈദ്യുതാലങ്കാരങ്ങള്‍ ചാര്‍ത്തിയും മസ്ജിദുകളും സുന്ദരമാക്കി കഴിഞ്ഞു . ആഘോഷ ത്തിന്റെ ഭാഗമായി പ്രവാചക പ്രകീര്‍ത്തന സദസ്സുകള്‍ മദ്രസ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ ദഫ് മുട്ട്,അറവനമുട്ട് എന്നിവ നടക്കും.ഞായറാഴ്ച രാവിലെ വിദ്യാര്‍ഥികളുടെ ഘോഷയാത്രകള്‍ നടക്കും. ഗ്രാമവീഥികള്‍ തോരണങ്ങളുടേയും ദീപപ്രഭയുടേയും നിറച്ചാര്‍ത്തില്‍ നില്‍ക്കുമ്പോള്‍ പുണ്യറസൂലി ന്റെ പിറവി ദിനത്തെ വരവേല്‍ക്കാനുള്ള കാത്തിരിപ്പിലാണ് നാട്.തച്ചനാട്ടുകര പഞ്ചായത്തിലെ 23 മദ്രസകളില്‍ ഞായര്‍,തിങ്കള്‍ ദിവസങ്ങളില്‍ നബിദിനാഘോഷ പരിപാടികള്‍ നടക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!