കോട്ടോപ്പാടം:അറുപതാമത് മണ്ണാര്‍ക്കാട് ഉപജില്ലാ കേരള സ്‌കൂള്‍ കലോത്സവത്തിന് കോട്ടാപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്ക ന്ററി സ്‌കൂളില്‍ സമാപനമായി. മണ്ണാര്‍ക്കാട് എംഇഎസ് ജേതാക്ക ളായി.ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 246 പോയിന്റും 43 എ ഗ്രേ ഡുമായാണ് എംഇഎസ് എച്ച് എസ് എസ് മണ്ണാര്‍ക്കാടിന്റെ ജയം.227 പോയിന്റും 40 എ ഗ്രേഡും നേടി ഡിബിഎച്ച്എസ് തച്ചമ്പാറ രണ്ടാം സ്ഥാനത്തും,221 പോയിന്റും 41 എ ഗ്രേഡും നേടി ജിഎച്ച്എസ്എസ് കരിമ്പ മൂന്നാം സ്ഥാനത്തുമെത്തി.ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ഒ ജി അനില്‍കുമാര്‍ ട്രോഫി കൈമാറി.ഇന്നലെ അര്‍ധരാത്രി 12 മണി യോടെയാണ് സമ്മാന വിതരണം നടന്നത് ഹൈസ്‌കൂള്‍ ജനറല്‍ വിഭാഗത്തില്‍ 215 പോയിന്റ് നേടി എംഇഎസ് എച്ച്എസ്എസ് മണ്ണാര്‍ക്കാട് ഒന്നാമതെത്തി. 208 പോയിന്റ് നേടി ഡിഎച്ച്എസ് നെല്ലിപ്പുഴ രണ്ടാം സ്ഥാനവും 206 പോയിന്റുമായി ഡിബിഎച്ച്എസ് തച്ചമ്പാറ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. യുപി വിഭാഗത്തില്‍ 80 പോയിന്റ് നേടി എംഇടിഇ എം എച്ച്എസ്എസ് മണ്ണാര്‍ക്കാട് ഒന്നാം സ്ഥാനവും 70 പോയിന്റ് നേടി പുല്ലിശ്ശേരി സെന്റ് മേരീസ് യുപി സ്‌കൂള്‍ ഇര്‍ഷാദ് എച്ച് എസ് ചങ്ങലീരി എന്നിവര്‍ രണ്ടാം സ്ഥാനവും 68 പോയിന്റ് ജിഎച്ച്എസ് എസ് കാരാകുര്‍ശ്ശി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.എല്‍ പി വിഭാഗത്തില്‍ 46 പോയിന്റ് നേടി കോട്ട ത്തറ ആരോഗ്യമാത എല്‍പി സ്‌കൂള്‍ ഒന്നാം സ്ഥാനവും 45 പോയിന്റ് നേടി എംഇടിഎംഇഎം എച്ച് എസ് എസ് മണ്ണാര്‍ക്കാട് രണ്ടാം സ്ഥാനവും 44 പോയിന്റ് നേടി സെന്റ് ജോര്‍ജ്ജ് എല്‍പി സ്‌കൂള്‍ അട്ടപ്പാടി മൂന്നാം സ്ഥാനവും നേടി.
സംസ്‌കൃതോത്സവം:
യുപി വിഭാഗം: ചങ്ങലീരി എയുപി സ്‌കൂള്‍ 82 പോയിന്റ് നേടി ഒന്നാം സ്ഥാനത്ത്
79 പോയിന്റ് നേടി ലെഗസി എയുപി സ്‌കൂള്‍ തച്ചനാട്ടുകര രണ്ടാം സ്ഥാനത്ത്
78 പോയിന്റ് നേടി എയുപിഎസ് കുമരംപുത്തൂര്‍ മൂന്നാം സ്ഥാനത്ത്്
ഹൈസ്‌കൂള്‍ വിഭാഗം: കെഎച്ച് എസ് കുമരംപുത്തൂര്‍ 86 പോയിന്റ് നേടി ഒന്നാം സ്ഥാനത്ത്.
ഡിബിഎച്ച്എസ് തച്ചമ്പാറ 83 പോയിന്റ് നേടി രണ്ടാം സ്ഥാനത്ത്
ശബരി എച്ച് എസ് പള്ളിക്കുറുപ്പ് 75 പോയിന്റ് നേടി മൂന്നാം സ്ഥാനത്ത്
അറബിക് കലോത്സവം
എല്‍പി വിഭാഗം: 35 പോയിന്റ് നേടി സെന്റ് മേരീസ് യുപി സ്‌കൂള്‍ പുല്ലശ്ശേരി ഒന്നാം സ്ഥാനത്ത്
ജിയുപിഎസ് ഭീമനാട് 28 പോയിന്റ് നേടി രണ്ടാം സ്ഥാനത്ത്
സെന്റ് ഡൊമിനിക് തച്ചമ്പാറ 25 പോയിന്റ് നേടി മൂന്നാം സ്ഥാനത്ത്
യുപി വിഭാഗം: ജിഒഎച്ച്എസ് എടത്തനാട്ടുകര 65 പോയിന്റ് നേടി ഒന്നാം സ്ഥാനത്ത്
ലെഗസി എയുപിഎസ് തച്ചനാട്ടുകര 63 പോയിന്റ് നേടി രണ്ടാം സ്ഥാനത്ത്
ഇര്‍ഷാദ് എച്ച്എസ് ചങ്ങലീരി 61 പോയിന്റ് നേടി മൂന്നാം സ്ഥാനത്ത്
എച്ച്എസ് വിഭാഗം: ജിഒഎച്ച്എസ് എടത്തനാട്ടുകര 95 പോയിന്റ് നേടി ഒന്നാം സ്ഥാനത്ത്
കെഎഎച്ച്എസ്എസ് കോട്ടോപ്പാടം 83 പോയിന്റ് നേടി രണ്ടാം സ്ഥാനത്ത്
കെഎച്ച്എസ് കുമരംപുത്തൂര്‍ 82 പോയിന്റ് നേടി മൂന്നാം സ്ഥാനത്ത്
11 വേദികളിലായി 4315 കലാപ്രതിഭകളാണ് മൂന്ന് ദിവസങ്ങളിലായി നടന്ന ഉപജില്ലാ കലോത്സവത്തില്‍ മത്സരിച്ചത്.