മണ്ണാര്‍ക്കാട്: നാക് എ ഡബിള്‍ പ്ലസ് നേട്ടവും കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പി.എം ഉഷ വികസന പദ്ധതിയില്‍ ഇടം നേടാനായതുമെല്ലാം ഉന്നതവിദ്യാഭ്യാസ മേഖലയില്‍ മണ്ണാ ര്‍ക്കാട് എം.ഇ.എസ് കല്ലടി കോളജ് സമീപകാലത്ത് കൈവരിച്ച നേട്ടങ്ങള്‍ക്കുളള അംഗീ കാരമാണെന്ന് എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ പറഞ്ഞു. കല്ലടി കോളജില്‍ പി.ടി.എ സം ഘടിപ്പിച്ച മെറിറ്റ് ഡേ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാ ഭ്യാസ സാമൂഹിക മേഖലകളില്‍ പിന്നോക്കമായിരുന്ന ഒരു പ്രദേശത്തിന്റെ പുരോഗതി ക്കായി കോളജ് സ്ഥാപിച്ച കല്ലടി ചെറിയ കുഞ്ഞഹമ്മദ് അന്ന് കണ്ട സ്വപ്നം ഇപ്പോള്‍ മണ്ണാര്‍ക്കാട്ടെ പുതുതലമുറ യാഥാര്‍ഥ്യമാക്കിയിരിക്കുകയാണെന്നും എം.എല്‍.എ കൂട്ടി ച്ചേര്‍ത്തു. പ്രിന്‍സിപ്പല്‍ ഡോ.സി.രാജേഷ് അധ്യക്ഷനായി. കഴിഞ്ഞ അധ്യയന വര്‍ഷം കാലിക്കറ്റ് സര്‍വകലാശാലയുടെ റാങ്ക് നേടിയ കോളജിലെ 27 വിദ്യാര്‍ഥികളേയും ഉന്ന ത വിജയത്തിന് കോളജ് പി.ടി.എ ഏര്‍പ്പെടുത്തിയ വിദ്യാനിധി സ്‌കോളര്‍ഷിപ്പ് വിജയി കളേയും ചടങ്ങില്‍ ആദരിച്ചു. കോളജ് മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ കെ.സി.കെ സയ്യിദ് അലി, പി.ടി.എ വൈസ് പ്രസിഡന്റ് ബഷീര്‍ ചോലക്കല്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ടി.കെ ജലീല്‍, എന്‍.ആര്‍ ശ്രീവിദ്യ, പി.നുസ്രത്ത് എന്നിവര്‍ സംസാരിച്ചു. പി.ടി.എ സെക്രട്ടറി ക്യാപ്റ്റന്‍ പി.സൈതലവി,ട്രഷറര്‍ പി.അബ്ദുല്‍ മുനീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
