അലനല്ലൂര്‍: ‘വ്രതം ആത്മവിശുദ്ധിക്ക്’ എന്ന പ്രമേയത്തില്‍ മുസ്ലിം സര്‍വീസ് സൊ സൈറ്റി ജില്ലാ കമ്മിറ്റി നടത്തുന്ന റമദാന്‍ കാംപെയിന്റെ ഭാഗമായി 19ന് ഇഫ്താര്‍ സൗ ഹൃദ സംഗമം സംഘടിപ്പിക്കും.വൈകിട്ട് അഞ്ചിന് അലനല്ലൂര്‍ എന്‍.കെ. ഓഡിറ്റോറി യത്തില്‍ എം.എസ്.എസ് സംസ്ഥാന പ്രസിഡന്റ് ഡോ.പി.ഉണ്ണീന്‍ ഉദ്ഘാടനം ചെയ്യും. വ്രതശുദ്ധിയുടെ ആത്മീയ ഉണര്‍വിനൊപ്പം സമൂഹത്തില്‍ പരസ്പര സ്‌നേഹവും സൗഹാ ര്‍ദ്ദവും പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള സംഗമത്തില്‍ മത,രാഷ്ട്രീ യ,സാമൂഹ്യ, സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും.വര്‍ധിച്ചു വരുന്ന മദ്യ-ലഹരി വിപത്തിനും കുറ്റകൃത്യങ്ങള്‍ക്കും മറ്റു സാമൂഹിക തിന്മകള്‍ക്കുമെതിരെ എം.എസ്.എസ്സും പോഷക സംഘടനകളും പൊതുജന പങ്കാളിത്തത്തോടെ നടപ്പാക്കുന്ന കര്‍മപദ്ധതിയുടെ പ്രഖ്യാപനം,നിര്‍ധന കുടുംബങ്ങള്‍ക്കുള്ള റമദാന്‍ കിറ്റ് വിതരണം എന്നിവയും സംഗമത്തിന്റെ ഭാഗമായി നടക്കുമെന്ന് ജില്ലാ പ്രസിഡന്റ് പി.ഹസ്സന്‍ ഹാജി, സെക്രട്ടറി ഹമീദ് കൊമ്പത്ത്,ട്രഷറര്‍ കെ.പി.ടി.നാസര്‍ എന്നിവര്‍ അറിയിച്ചു.
