മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളജ് അറബിക് ആന്‍ഡ് ഇസ്‌ലാമിക് ഹിസ്റ്ററി വിഭാഗം വാര്‍ഷിക റമസാന്‍ പ്രഭാഷണം സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ ഡോ. സി.രാജേഷ് ഉദ്ഘാടനം ചെയ്തു. അസീം തെന്നല പ്രഭാഷണം നിര്‍വ്വഹിച്ചു. അറബിക് വിഭാഗം മേധാവി ഡോ.എ.പി ഹംസത്തലി അധ്യക്ഷനായി. വൈസ് പ്രിന്‍സിപ്പല്‍ ഡോ. ടി.കെ.ജലീല്‍, ഇസ്‌ലാമിക് ഹിസ്റ്ററി വിഭാഗം മേധാവി എ.എം ശിഹാബ് , കോര്‍ഡിനേറ്റര്‍ ഡോ.ടി.സൈനുല്‍ ആബിദ് എന്നിവര്‍ സംസാരിച്ചു.
