കോട്ടോപ്പാടം: പരിശുദ്ധ റമസാനില്‍ റിലീഫ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി പുറ്റാനി ക്കാട് വാര്‍ഡ് വനിതാ ലീഗ് കമ്മറ്റി നിര്‍ധനരായവര്‍ക്ക് നിസ്‌കാര കുപ്പായം വിതരണം ചെയ്തു.മണ്ണാര്‍ക്കാട് മണ്ഡലം വനിതാലീഗ് പ്രസിഡന്റ് മുത്തനില്‍ റഫീന റഷീദ് വിത രണോദ്ഘാടനം നിര്‍വഹിച്ചു. വനിതാ ലീഗ് വാര്‍ഡ് പ്രസിഡന്റ് നിഷാ മറിയം അധ്യ ക്ഷയായി. പഞ്ചായത്ത് ലീഗ് വൈസ് പ്രസിഡന്റ് എരുവത്ത് മുഹമ്മദ് , വാര്‍ഡ് ലീഗ് പ്രസിഡന്റ് മൊയ്തുട്ടി ഹാജി തോട്ടാശ്ശേരി, വനിതാ ലീഗ് വാര്‍ഡ് ജനറല്‍ സെക്രട്ടറി ഹസീന, എ.പി അലി, സുലൈഖ, ഷമീറ എന്നിവര്‍ സംസാരിച്ചു.
