മണ്ണാര്‍ക്കാട് : കുമരംപുത്തൂര്‍ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രഥമ കുമരംപുത്തൂര്‍ ഗ്രാമോത്സവത്തിന് നാളെ കുന്തിപ്പുഴയിലെ പോത്തോഴിക്കടവില്‍ തു ടക്കമാകുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറി യിച്ചു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റില്‍ ഗാനസന്ധ്യ, സാംസ്‌കാരിക സാ യാഹ്നം, ഫുഡ് ഫെസ്റ്റ്, നാടന്‍ കലാ മേളകള്‍, ഗസല്‍ നൈറ്റ്, ഒറ്റയാള്‍ നാടകങ്ങള്‍, ഉല്ലാസ പാര്‍ക്ക്, എക്സിബിഷന്‍ എന്നിവയെല്ലാമുണ്ടാകും. നാളെ വൈകിട്ട്നാലിന് ഗ്രാമ പഞ്ചാ യത്ത് ഓഫിസ് പരിസരത്ത് നിന്നും പോത്തോഴിക്കടവ് വരെ സാംസ്‌കാരിക ഘോഷ യാത്ര നടക്കും. ഫെസ്റ്റ് ജില്ല കലക്ടര്‍ ഡോ.എസ്.ചിത്ര ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത, നഗരസഭാ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ മുഖ്യാഥിതികളായിരിക്കും.
6.30ന് വിന്റ് മാജിക് മ്യൂസിക് ഫ്യൂഷന്‍,7ന് കലാഭവന്‍ നിഷാബിന്‍രെ വണ്‍മാന്‍ഷോ, 7.30ന് ഊണിന് നാലണ മാത്രം എന്ന ഒറ്റയാള്‍ നാടകം, 8മണിക്ക് കോട്ടോപ്പാടം കെ.എ. എച്ച്.എസ്.എസിലെ കുട്ടികളുടെ വട്ടപ്പാട്ട്, 8.15ന് ഭീമനാട് പിറന്ന മണ്ണ് സംഘം അവത രിപ്പിക്കുന്ന നാടന്‍ പാട്ട് എന്നിവ നടക്കും.18ന് വൈകുന്നേരം 5മണിക്ക് സാംസ്‌കാരിക സദസ് എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വി.കെ ശ്രീകണ്ഠന്‍ എം.പി മുഖ്യാഥിതിയാകും. മുന്‍എം.എല്‍.എ കെ.എന്‍.എ ഖാദര്‍ മുഖ്യപ്രഭാഷണം നടത്തും.7 മണിക്ക് ശശികുമാര്‍ ചിറ്റഴി അവതരിപ്പിക്കുന്ന ഒറ്റയാള്‍ നാടകം, 7.30ന് ഒപ്പന, കോല്‍ ക്കളി, തിരുവാതിരക്കളി, 8മണിക്ക് ഓട്ടന്‍ തുളളല്‍, 8.30ന് ഗസല്‍ നൈറ്റ് അരങ്ങേറും. 19ന് വൈകുന്നേരം 5മണിക്ക് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് 6മണിക്ക് പുളളുവന്‍ പാട്ട്, 6.30ന് ചുടലയൊരുക്കുന്നവര്‍ എന്ന ഒറ്റയാള്‍ നാടകം, 7മമണിക്ക് ആദിവാസി നൃത്തം, ഒപ്പന, 7.30ന് ഫാഷന്‍ ഷോ, 7.45ന് മ്യൂസിക്കല്‍ ഷോ, 9.15ന് ഡി.ജെ മ്യൂസിക്ക് എന്നിവ നടക്കും.
ഗ്രാമോത്സവത്തിന്റെ ലോഗോ പ്രകാശനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജന്‍ ആമ്പാടത്ത് സാഹിത്യകാരന്‍ കെ.പി.എസ് പയ്യനെടത്തിന് നല്‍കി പ്രകാശനം ചെയ്തു. വാര്‍ത്താ സമ്മേളനത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജന്‍ ആമ്പാടത്ത്, വൈസ് പ്രസിഡന്റ് റസീന വറോടന്‍, സ്ഥിരം സമിതി അധ്യക്ഷരായ സഹദ് അരിയൂര്‍, ഇന്ദിര മടത്തുംപള്ളി,സാഹിത്യകാരന്‍ കെ.പി.എസ് പയ്യനെടം, സംഘാടക സമിതി കണ്‍വീന ര്‍ ഷമീര്‍ തെക്കേക്കര, പൊന്‍പാറ കോയക്കുട്ടി, പഞ്ചായത്തംഗങ്ങളായ വിനീത, മേരി സന്തോഷ്, ഹരിദാസന്‍ ആഴ്വാഞ്ചേരി, ശ്രീജ, വിവിധ സബ് കമ്മിറ്റി ഭാരവാഹികളായ അബു വറോടന്‍, മുജീബ് മല്ലിയില്‍, സുനിത, കുമാരന്‍ വാളിയാടി, റഷീദ് കുമരംപുത്തൂ ര്‍, ജയമോഹനന്‍, റമീസ്.എന്‍.പി, ടി.പി മുസ്തഫ, രവീന്ദ്രന്‍ പൊന്നശ്ശേരി, കുട്ടിശങ്കരന്‍ മാസ്റ്റര്‍, കെ.സുമിത്ര, ശ്രീജ തുടങ്ങിയവര്‍ പങ്കെടുത്തു.