മണ്ണാര്‍ക്കാട് : കേരളത്തിലെ യുവ സംരംഭകരുടെ വളര്‍ച്ചയ്ക്കും പുതിയ സംരംഭങ്ങളു ടെ പ്രോത്സാഹനത്തിനുമായി അസാപ് കേരള, സംസ്ഥാന വ്യവസായ വികസന കോ ര്‍പ്പറേഷന്റെ (കെ.എസ്.ഐ.ഡി.സി) സഹകരണത്തോടെ ‘ഡ്രീംവെസ്റ്റര്‍ 2.0” പദ്ധതി സംഘടിപ്പിക്കുന്നു. വിദ്യാര്‍ഥികള്‍ക്ക് സ്വന്തം ആശയങ്ങളെ സംരംഭങ്ങളായി മാറ്റാനു ള്ള അവസരവും സാമ്പത്തിക പിന്തുണയും നല്‍കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യ ഘട്ട ബോധവത്കരണ ശില്പശാലകള്‍ ഡിസംബര്‍ മാസത്തില്‍ വിജയകരമായി നടപ്പിലാക്കിയിരുന്നു. അടുത്തഘട്ടമായ സംസ്ഥാനതല ഐഡിയത്തോണ്‍ മത്സരത്തി നായി താല്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് 3 മുതല്‍ 5 പേര് അടങ്ങുന്ന ടീമുകളായി പേര് രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്ന ടീമുകള്‍ക്ക് ഡിസൈന്‍തിങ്കിങ് വര്‍ക്ഷോപ്പ് സംഘ ടിപ്പിക്കും. സംസ്ഥാന തലത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന മികച്ച 10 ആശയങ്ങള്‍ക്ക് അംഗീകാരവും ഒരു ലക്ഷം രൂപ വീതം സാമ്പത്തിക സഹായം ലഭ്യമാക്കാനും ഉതകുന്ന നിലയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. മികച്ച ആശയങ്ങള്‍ കൈവശമുള്ള പ്രീ ഫൈനല്‍, ഫൈനല്‍ ഇയര്‍ വിദ്യാര്‍ഥികള്‍ക്ക് https://dreamvestor.asapkerala.gov.in എന്ന ലിങ്ക് വഴി ജനുവരി 25 വരെ അപേക്ഷ സമര്‍പ്പിക്കാം. രജിസ്‌ട്രേഷന്‍ സൗജന്യമാണ്.