മണ്ണാര്‍ക്കാട് : കൃഷി അസിസ്റ്റന്റ് ഓഫിസിന്റേയും മലമ്പുഴ അസിസ്റ്റന്റ് എക്സിക്യുട്ടിവ് എഞ്ചിനീയര്‍ ഓഫിസിന്റെയും സംയുക്താഭിമുഖ്യത്തില്‍ കാര്‍ഷിക യന്ത്രങ്ങളുടെ സര്‍വീസ് ക്യാംപ് നടത്തി. മണ്ണാര്‍ക്കാട് എ.ഡി.എ. ഓഫിസില്‍ നടന്ന ക്യാംപ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത ഉദ്ഘാടനം ചെയ്തു. അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ് ഡയറ ക്ടര്‍ ഗിരിജ, അസി. എക്സിക്യുട്ടിവ് എഞ്ചിനീയര്‍ സുഹാസ്, എ.ഇ. ശ്രീകല, കൃഷി ഓഫി സര്‍ ഫെബി എന്നിവര്‍ സംസാരിച്ചു. വിവിധ പഞ്ചായത്തുകളിലെ കര്‍ഷകര്‍ പങ്കെടു ത്തു. ആയിരം രൂപവരെയുള്ള സ്പെയര്‍പാര്‍ട്സുകള്‍ ഉപയോഗിച്ച് സൗജന്യമായി തന്നെ യന്ത്രങ്ങള്‍ അറ്റകുറ്റപണി നടത്തി നല്‍കി. വലിയ കാര്‍ഷിക യന്ത്രങ്ങള്‍ ഫീല്‍ഡ് പരി ശോധന നടത്തി വേണ്ട അറ്റകുറ്റപണികള്‍ സബ്സിഡിയോടെ ചെയ്തുനല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.