മണ്ണാര്‍ക്കാട് :ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലെ എട്ട് ഗ്രാമ പഞ്ചായത്തുകളില്‍ നിന്നുള്ള പാലിയേറ്റീവ് രോഗികളുടെയും കുടുംബങ്ങളുടെയും സംഗമം കാഞ്ഞിരപ്പുഴ ഉദ്യാനത്തില്‍ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബഷീര്‍ തെക്കന്‍ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ ബിജി ടോമി, കെ.പി ബുഷ്‌റ, കരിമ്പ പഞ്ചായത്ത് പ്രസിഡന്റ് പി.എസ് രാമചന്ദ്രന്‍ മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി.വി കുര്യന്‍, പടുവില്‍ കുഞ്ഞിമുഹമ്മദ്, വി. അബ്ദുള്‍ സലീം, തങ്കം മഞ്ചാടിക്കല്‍, മണികണ്ഠന്‍ വടശ്ശേരി, ഓമന രാമചന്ദ്രന്‍, ആയിഷ ബാനു കാപ്പില്‍, ഡോ. സാമുവല്‍, എന്നിവര്‍ സംസാരിച്ചു.പാലി യ്റ്റീവ് പ്രവര്‍ത്തകര്‍, ആരോഗ്യവകുപ്പ് ജീവനക്കാര്‍, ആശാവര്‍ക്കര്‍ എന്നിവരും സംഗമത്തില്‍ പങ്കെടുത്തു.രോഗികളുടെയും കുടുംബങ്ങളുടെയും കലാപരിപാടികളും നടന്നു. ബ്ലോക്ക് പഞ്ചായത്ത് ഒരുക്കിയ ഭക്ഷണവും സ്‌നേഹസമ്മാനവും സ്വീകരിച്ച് സന്തോഷത്തോടെയാണ് അവര്‍ മടങ്ങിയത്.