മണ്ണാര്‍ക്കാട് : നവകേരള സദസിന് പണം നല്‍കാന്‍ കഴിയില്ലെന്ന് മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത്. ഇന്ന് ചേര്‍ന്ന ഭരണസമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം. തനത് ഫണ്ടില്‍ നിന്നും ഒരു ലക്ഷം രൂപ നല്‍കാനാണ് നിര്‍ദേശം. പണം ആവശ്യപ്പെട്ട് നവംബര്‍ ഒന്നിന് അഡീഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. ഇത് ബി.ഡി.ഒ യോഗത്തില്‍ വായിച്ചെങ്കിലും യു.ഡി.എഫിന്റെ പതിനൊന്ന് മെമ്പര്‍മാരും പണം നല്‍ കാന്‍ കഴിയില്ലെന്ന് അറിയിച്ചു. ഉത്തരവ് നിയമവിരുദ്ധമാണെന്നും പഞ്ചായത്തുകളോട് തനത് ഫണ്ടില്‍ നിന്നും പണം അനുവദിക്കണമെന്ന് നിര്‍ദേശിക്കാനുള്ള അധികാരം സ ര്‍ക്കാറിനോ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കോ ഇല്ലെന്നും എന്തിനെല്ലാം ഉപയോഗിക്കണമെ ന്നത് തീരുമാനിക്കാനുള്ള അധികാരം ഭരണസമിതിക്കും പ്രസിഡന്റിനുമാണെന്ന് വൈസ് പ്രസിഡന്റ് ബഷീര്‍ തെക്കന്‍ പറഞ്ഞു. അതിനാല്‍ സര്‍ക്കാരിന്റെ സര്‍ക്കുലര്‍ നിരാകരിക്കുകയാണെന്നും അറിയിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസി ന്റെ പേരില്‍ സര്‍ക്കാറിന്റെ പണമെടുത്ത് രാഷ്ട്രീയ പ്രവര്‍ത്തനവും പ്രചരണവും നടത്തുകയാണെന്നും പെന്‍ഷന്‍ ലഭിക്കാതെ സാധാരണക്കാരും ജീവനക്കാരും ദുരിതം പേറുകയാണെന്നും ആക്ഷേപമുയര്‍ന്നു. അതേസമയം നവകേരള സദസിനെ രാഷ്ട്രീ യമായി കാണേണ്ടതില്ലന്ന് എല്‍.ഡി.എഫ്. മെമ്പര്‍മാരായ വി.അബ്ദുള്‍ സലീം, ആയിഷ ബാനു, ഓമനരാമചന്ദ്രന്‍ എന്നിവര്‍ പറഞ്ഞു. തുടര്‍ന്ന് ഭൂരിപക്ഷ അഭിപ്രായം കണക്കി ലെടുത്ത് പണം നല്‍കേണ്ടതില്ലെന്ന് തീരുമാനമെടുക്കുന്നതായി പ്രസിഡന്റ് വി.പ്രീത അറിയിച്ചു. യു.ഡി.എഫ്. മെമ്പര്‍മാരായ മുഹമ്മദ് ചെറൂട്ടി, മുസ്തഫ വറടോന്‍, പി.വി. കുര്യന്‍, ഷാനവാസ് മാസ്റ്റര്‍, പടുവില്‍ കുഞ്ഞിമുഹമ്മദ്, ബിജി ടോമി, കെ.പി. ബുഷ്‌റ, തങ്കം മഞ്ചാടിക്കല്‍, മണികണ്ഠന്‍ വടശ്ശേരി തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!