കാഞ്ഞിരപ്പുഴ : കിണറില്‍ വീണ സ്മാര്‍ട്ട് ഫോണ്‍ വീണ്ടെടുത്ത് നല്കി അഗ്നിരക്ഷാ സേന. കാഞ്ഞിരപ്പുഴ വര്‍മ്മംകോട് ഊട്ടുളത്തില് തെക്കേക്കര രാധാകൃഷ്ണന്റെ വീട്ടി ലെ കിണറിലാണ് മൊബെല്‍ ഫോണ്‍ വീണത്.. ഇരുപതടി താഴ്ചയും നാല് അടി മാത്രം വ്യാസവുമുള്ള കിണറില്‍ എട്ട് അടിക്ക് മുകളില്‍ വെള്ളമുണ്ടായിരുന്നു. ഫോണ്‍ കി ണറില് നിന്നെടുക്കല്‍ പ്രയാസകരമായതിനെ തുടര്‍ന്നാണ് രാധാകൃഷ്ണന് അഗ്നിരക്ഷാ സേനയുടെ സഹായം തേടിയത്. വട്ടമ്പലം അഗ്നിരക്ഷാ നിലയത്തില്‍ നിന്നും സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫിസര്‍ ടി.ജയരാജന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥല ത്തെത്തി. ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫിസര്‍ എം.എസ്.ഷബീര്‍ അക്വജാക്കറ്റ് ധരിച്ച് കിണറില്‍ ഇറങ്ങിയാണ് ഫോണെടുത്ത് ഉടമയ്ക്ക് നല്‍കിയത്. ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫിസര്‍മാരായ എം.എസ്.ഷോബിന്‍ ദാസ്, ടി.ടി.സന്ദീപ് എന്നിവരും പങ്കെടുത്തു.