ദശദിന ശുചീകരണ യജ്ഞവുമായി ബന്ധപ്പെട്ട് യോഗം ചേര്‍ന്നു

പാലക്കാട്: ഓരോ കുടുംബങ്ങളില്‍ നിന്നും മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ തുട ങ്ങണമെന്നും എല്ലാവരിലേക്കും മാലിന്യമുക്തം നവകേരളം കാംപെയിന്‍ സന്ദേശം എത്തിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍. ജനകീയമായ ഇടപെടല്‍ ഇതിന് ആവശ്യമാണ്. ജില്ലയില്‍ ഏറ്റവും മികച്ചരീതിയില്‍ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോവാന്‍ സാധിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. മാലിന്യമുക്തം നവകേരളം കാംപയിന്റെ ഭാഗമായി ഒക്ടോബര്‍ രണ്ട് മുതല്‍ ദശദിന ശുചീകരണ യജ്ഞം സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഡി. ആര്‍.ഡി.എ. ഹാളില്‍ ചേര്‍ന്ന തദ്ദേശസ്ഥാപന അധ്യക്ഷരുടെ യോഗത്തില്‍ അധ്യക്ഷ തവഹിച്ച് സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.

ശുചീകരണ യജ്ഞവുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. 10 ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടി യില്‍ ഒക്ടോബര്‍ രണ്ടിന് പൊതുസ്ഥലങ്ങളിലെ ശുചീകരണം, മൂന്നിന് ജലാശയങ്ങ ളുടെ ശുചീകരണം, നാലിന് മാലിന്യങ്ങള്‍ കുമിഞ്ഞുകൂടി കിടക്കുന്ന സ്ഥലങ്ങള്‍ ശുചീകരിക്കല്‍, അഞ്ചിന് വിദ്യാലയ ശുചീകരണം, ആറിന് ഓഫീസുകള്‍, ഏഴിന് വ്യാപാര സ്ഥാപനങ്ങള്‍, എട്ടിന് ടൂറിസം കേന്ദ്രങ്ങള്‍, ഒമ്പതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള പൊതുസ്ഥലങ്ങളില്‍ പൂന്തോട്ടം ഉണ്ടാക്കുക-സൗന്ദര്യവത്ക്കരിക്കുക, 10ന് ഗാര്‍ഹിക ശുചീകരണം, 11ന് തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ ശുചീകരിക്കല്‍ എന്നിവ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ചെയ്യണമെന്ന് കില ജില്ലാ ഫെസിലിറ്റേറ്റര്‍ ഗോപാല കൃഷ്ണന്‍ പറഞ്ഞു.

തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ വി. പ്രദീപ്കുമാര്‍, തദ്ദേശസ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഹമീദ ജലീസ, നവകേരള മിഷന്‍ ജില്ലാ കോ-ഓര്‍ഡി നേറ്റര്‍ പി. സെയ്തലവി, ശുചിത്വ മിഷന്‍ ജില്ല കോ-ഓര്‍ഡിനേറ്റര്‍ അഭിജിത്ത്, തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!