മണ്ണാര്‍ക്കാട്: പാലക്കയത്ത് പാണ്ടന്‍മലയിലെ ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ നാശ നഷ്ടം സംബന്ധിച്ച് മണ്ണാര്‍ക്കാട് തഹസില്‍ദാര്‍ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മലവെള്ളപാച്ചിലില്‍ വീടുകള്‍, വ്യാപാരസ്ഥാപനങ്ങള്‍, വെറ്ററിനറി സബ് സെന്റര്‍, ക്ഷീരോത്പാദന സഹകരണ സംഘം എന്നിവടങ്ങളില്‍ വെള്ളം കയറി 15,68,000 രൂപ യുടെ നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. 13 വീടുകള്‍, 17 വ്യാപാര സ്ഥാപനങ്ങള്‍, കാര്‍മ ല്‍ സ്‌കൂള്‍, വെറ്ററിനറി സബ് സെന്റര്‍, ക്ഷീരോത്പാദക സഹകരണ സംഘം എന്നിവട ങ്ങളിലേക്കാണ് വെള്ളം കയറിയത്. വീടുകളില്‍ ഗൃഹോപകരണങ്ങളും മറ്റും നശിച്ചതി ലൂടെ 9,23,000 രൂപയുടേയും സ്ഥാപനങ്ങളില്‍ 6, 45,000 രൂപയുടേയും നാശനഷ്ടവുമുണ്ടാ യെന്നാണ് കണക്കാക്കിയിട്ടുള്ളത്. റവന്യുഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയാണ് നഷ്ടം തിട്ടപ്പെടുത്തിയത്.

ലക്ഷങ്ങളുടെ കൃഷിനാശവും സംഭവിച്ചു. 720 കമുക്, 1180 വാഴ, 20 തെങ്ങ്, 25 കാപ്പി തൈകള്‍, 195 ജാതി, 150 കുരുമുളക് വള്ളികള്‍ എന്നിവ നശിച്ചു. 3500ഓളം തേങ്ങകളും ഒഴുകിപോയി. തച്ചമ്പാറ കൃഷി ഓഫിസര്‍ അനീറ്റയുടെ നേതൃത്വത്തിലുള്ള ഉദ്യോഗ സ്ഥരുടെ നേതൃത്വത്തിലാണ് ഉരുള്‍പൊട്ടലില്‍ നശിച്ച കാര്‍ഷിക വിളകളുടെ കണക്കെ ടുത്തത്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ക്ക് സമര്‍പ്പിച്ചു. പാണ്ടന്‍മലയില്‍ മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടും ജില്ലാ കലക്ടര്‍ക്ക് കൈമാറിയിട്ടുണ്ട്. കഴി ഞ്ഞ ഞായറാഴ്ചയാണ് പാണ്ടന്‍മലയില്‍ ഉരുള്‍പൊട്ടിയത്. മലയടിവാരത്ത് നിന്നും മണ്ണും കല്ലും കടപുഴകി വന്‍മരങ്ങളും കൃഷിയിടങ്ങളിലേക്കും മറ്റും കുത്തിയൊലിച്ചെത്തുക യായിരുന്നു. പുഴയും തോടും കരകവിഞ്ഞൊഴുകി. മലവെള്ളപാച്ചിലില്‍ പാലക്കയം ടൗണും മുങ്ങിയിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!