അലനല്ലൂര്‍ : എടത്തനാട്ടുകര അല്‍ ഹിക്മ അറബിക് കോളേജ് വിസ്ഡം സ്റ്റുഡന്റ്സ് യൂ ണിറ്റ് സംഘടിപ്പിച്ച തന്മിയ ആര്‍ട്സ് ഫെസ്റ്റിന് ഉജ്വല തുടക്കം.ഇന്ത്യയുടെ ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങളെ അല്പാല്പമായി ഇല്ലാതാക്കിക്കൊണ്ടിരിക്കുന്ന കേന്ദ്രസ ര്‍ക്കാര്‍ നിലപാടിനിടയില്‍ ഇടയ്ക്കിടെ പുറത്ത് വന്നുകൊണ്ടിരിക്കുന്ന സുപ്രീംകോട തി വിധികളും പ്രസ്താവനകളും പ്രത്യാശയുടെ കിരണങ്ങളാണെന്ന് ഉദ്ഘാടന സമ്മേള നം അഭിപ്രായപ്പെട്ടു.യുപിയില്‍ ഒരു മുസ്ലിം വിദ്യാര്‍ത്ഥിയെ അടിക്കാന്‍ മറ്റു വിദ്യാര്‍ഥി കളെ അധ്യാപിക പ്രേരിപ്പിച്ച സംഭവത്തില്‍ കോടതി നടത്തിയ പ്രസ്താവന ശ്രദ്ധേയമാ ണ്. ജഡ്ജി നിയമനങ്ങളില്‍ സര്‍ക്കാര്‍ കാലതാമസം വരുത്തുന്ന വിഷയത്തില്‍ സുപ്രീം കോടതി സ്വരം കടുപ്പിച്ചുതന്നെയാണ് പ്രതികരിച്ചത്. ഇതെല്ലാം കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്ക് വഴങ്ങാന്‍ കോടതി തയ്യാറല്ല എന്ന പ്രഖ്യാപനമാണെന്ന് സമ്മേളനം കൂട്ടിച്ചേര്‍ത്തു.
സമ്മേളനം വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ അഷ്റഫ് ഉദ്ഘാടനം ചെയ്തു. വി ഷൗക്കത്തലി അന്‍സാരി അധ്യക്ഷനായി. നേര്‍പഥം വാരിക എഡിറ്റര്‍ ഉസ്മാന് പാലക്കാഴി മുഖ്യപ്രഭാഷണം നടത്തി.വിസ്ഡം ജില്ലാ സെക്രട്ടറി റഷീദ് കൊടക്കാട്ട്, വൈസ് പ്രസിഡന്റ് അബ്ദുല്‍ ഹമീദ് ഇരിങ്ങല്‍തൊടി, വിസ്ഡം സ്റ്റുഡന്റ്സ് ജില്ലാ സെക്രട്ടറി സുല്‍ഫീക്കര്‍ പാലക്കാഴി, കോളേജ് ചെയര്മാന് അബ്ദുല്‍ കബീര്‍ ഇരിങ്ങല്‍തൊടി, കോളേജ് വൈസ് പ്രിന്‍സിപ്പല്‍ റിഷാദ് പൂക്കാടഞ്ചേരി, എം അബ്ദുല്‍ സലാം, പി മുഹമ്മദ് ഷഫീഖ് അല്‍ ഹികമി, സി.കെ അബ്ദുല്‍ ജലീല്‍ അല്‍ ഹികമി, അബ്ദുല്ല വസീം കാവന്നൂര്‍, മന്‍ഷൂക് റഹ്മാന് അസ്ഹരി, ടി.പി നിഷാദ് മാസ്റ്റര്‍, വി സമീര്‍ മൗലവി, യൂണിയന് പ്രസിഡന്റ് ജെ. അഹ്മദ് കബീര്‍ വര്‍ക്കല, സെക്രട്ടറി ഷാഫി വല്ലപ്പുഴ, ഫൈന്‍ ആര്‍ട്സ് സെക്രട്ടറി സഹല്‍ മഷ്ഹൂര്‍, ജോയിന്റ് സെക്രട്ടറി വി തൗഫീഖ് തുടങ്ങിയവര്‍ പങ്കെടുത്തു. ഫലാഹ്, നജാഹ്, സആദ തുടങ്ങി 3 ഗ്രൂപ്പുക ളായി 82 ഇന മത്സര പരിപാടികളില്‍ പ്രതിഭകള്‍ മാറ്റുരക്കും. ആര്‍ട്സ് ഫെസ്റ്റ് നാളെ രാത്രിയോടെ അവസാനിക്കും.