മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ ബംഗ്ലാവ് പടിയിയിലെ ഗവണ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗ് (ജി.ഐ.എഫ്.ഡി) കേന്ദ്രത്തിലെ വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ ഫാഷന്‍ ഡിസൈനിംഗ് വര്‍ക്കുകളുടെ പ്രദര്‍ശനം -ആര്‍ട്ടിസ്റ്റ് ഇന്‍ മി ശ്രദ്ധേയമായി. സ്ഥലം മാറ്റം ലഭിച്ച അധ്യാപിക രഞ്ജിനി ടീച്ചര്‍ക്കും കോഴ്‌സ് പൂര്‍ത്തിയാക്കിയ ബാ ച്ചിനും യാത്രയയപ്പും നല്‍കി. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കുളള സ്വീകരണവും നല്‍കി.കോഴ്‌സ് ഇന്‍സ്ട്രക്ടര്‍ ഷര്‍മിള ഒറ്റപ്പാലം , അധ്യാപകരായ രുഗ്മിണി, സജിത, രാജീവ് ടി.എച്ച്.എസ്, അനൂപ് എന്നിവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!