കുമരംപുത്തൂര്‍ കുളപ്പാടം നെച്ചിക്കാട് മഖാം ആണ്ടു നേര്‍ച്ചക്ക് തുടക്കമായി.മഹല്ല് പ്രസിഡണ്ട് പടുവില്‍ കുഞ്ഞലവി ഹാജിയുടെ അധ്യക്ഷതയില്‍ മഹല്ല് ഖാസി നൗശാദ് അന്‍വരി പ്രാര്‍ത്ഥനയും, കൊടി ഉയര്‍ത്തല്‍ കര്‍മ്മവും നിര്‍വ്വഹിച്ചു. രാത്രി എട്ടിന് നടന്ന ഖുതുബിയ്യത്ത് ആത്മീയ മജ്ലിസിന് അബ്ബാസ് ലത്തീഫി ചക്കരക്കുളമ്പ് നേതൃത്വം നല്‍കി.

നാളെ രാവിലെ അഞ്ചിന് മഹല്ല് ഖാസി നൗശാദ് അന്‍വരിയുടെ നേതൃത്വത്തില്‍ ഖ ത്മുല്‍ ഖുര്‍ആന്‍ പാരായണവും, പ്രാര്‍ത്ഥനയും നടക്കും. രാത്രി എട്ടിന് നടക്കുന്ന ദിക്‌റ് ദുആ സമ്മേളനം സയ്യിദ് പി.കെ.എസ്. തങ്ങള്‍ കുളപ്പാടം ഉദ്ഘാടനം നിര്‍വ്വഹിക്കും. ഫാരിസ് ഫൈസി അരക്കുപറമ്പ് പ്രഭാഷണവും പ്രാര്‍ത്ഥനയും നിര്‍വ്വഹിക്കും.

സയ്യിദ് ഹാശിം തങ്ങള്‍ കുളപ്പാടം, അബ്ദുല്‍ ഖാദിര്‍ ഫൈസി ചക്കരക്കുളമ്പ്, സുലൈ മാന്‍ ഫൈസി ചുങ്കം, സലീം കമാലി ഫൈസി അരിയൂര്‍, അനസ് അസ്ഹരി മല്ലിയില്‍, മുബശിര്‍ സഖാഫി പിലാപ്പടി, ഫായിസ് റശാദി കൊല്ലംകോട്, സൈദ് മുഹമ്മദ് അല്‍ ഹസനി മണ്ണാര്‍ത്തറ, മുഹമ്മദലി സഖാഫി കുളപ്പാടം, വീരാന്‍ മുസ്ലിയാര്‍, അന്‍വര്‍ ശിഹാബ് മുസ്ലിയാര്‍, എന്‍.വി. കുഞ്ഞയമുട്ടി, എം. സിദ്ദീഖ്, ടി.പി. മായിന്‍, പി. അസീസ്, സി. ലുക്മാന്‍ കമാലി, കെ. സമദ് തുടങ്ങിയവര്‍ സംബന്ധിക്കും. മെയ് 21 ഞായറാഴ്ച്ച രാവിലെ 10.30 ന് മൗലിദ് പാരായണവും, അന്നദാനവും നടക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!