മണ്ണാര്‍ക്കാട്: ഇത്തവണ മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയില്‍ എസ്.എസ്.എല്‍.സി വിജ യശതമാനത്തിലും സമ്പൂര്‍ണ എപ്ലസ് നേടിയവരുടെ എണ്ണത്തിലും വര്‍ധന. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 0.66 ശതമാനം വിജയത്തിലെ വര്‍ധന.മണ്ണാര്‍ക്കാട്, ചെര്‍പ്പുള ശ്ശേരി സബ് ജില്ലകള്‍ ഉള്‍പ്പെടുന്ന മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയിലെ 42 സ്‌കൂളുകളി ലായി ഇക്കുറി 9076 പേരാണ് പരീക്ഷയ്ക്കിരുന്നത്. ഇതില്‍ 9048 പേര്‍ ഉപരിപഠന യോ ഗ്യത നേടി.
34 സ്‌കൂളുകള്‍ നൂറ് ശതമാനം വിജയം കൈവരിച്ചു. ഇതില്‍ 12 സര്‍ക്കാര്‍ സ്‌കൂളുകളും 13 എയ്ഡഡ്, ഒമ്പത് അണ്‍എയ്ഡ് സ്‌കൂളുകളും ഉള്‍പ്പെടുന്നു.1220 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടി. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 527 പേരും എയ്ഡഡ് സ്‌കൂളു കളില്‍ 569 പേരും അണ്‍ എയ്ഡഡ് എയ്ഡഡ് സ്‌കൂളുകളില്‍ 124 പേരും സമ്പൂര്‍ണ എപ്ലസ് കരസ്ഥമാക്കി.കഴിഞ്ഞ വര്‍ഷം 9036 പേര്‍ പരീക്ഷയെഴുതിയതില്‍ 8980 പേര്‍ ഉപരിപഠന യോഗ്യത നേടുകയും 868 പേര്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയിരുന്നു.
നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തുടര്‍ച്ചയായി ആറാം തവണയും നൂറ് ശതമാനം വിജയം നിലനിര്‍ത്തി.611 പേരാണ് പരീക്ഷയെഴുതിയത്.പതിനഞ്ച് ശതമാനത്തിലധികം വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടി. സമ്പൂ ര്‍ണ എപ്ലസ് നേടിയവരുടെ എണ്ണം 93. മുപ്പത് പേര്‍ക്ക് ഒമ്പത് വിഷയങ്ങളില്‍ എപ്ലസു ണ്ട്.മണ്ണാര്‍ക്കാട് എം.ഇ.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എസ്.എസ്.എല്‍.സി പരീക്ഷ യില്‍ നൂറ് ശതമാനം നേടുന്നത് ഇത് ഒമ്പതാം തവണ.ആകെ 845 പേരാണ് പരീക്ഷയെഴു തിയത്.മുഴുവന്‍ കുട്ടികളും ഉപരിപഠന യോഗ്യത നേടി.121 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടി.കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനും നൂറ് ശതമാനം വിജയം.287 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി. 27 പേര്‍ മുഴുവന്‍ വിഷയ ങ്ങള്‍ക്കും എപ്ലസ് നേടി.