മങ്കര : പത്തിരിപ്പാലയില്‍ നിന്നും കഴിഞ്ഞദിവസം കാണാതായ വിദ്യാര്‍തികളെ വയനാട് പുല്‍പ്പള്ളിയില്‍ നിന്നും കണ്ടെത്തിയതായി മങ്കര പൊലിസ് പറഞ്ഞു. തിങ്ക ളാഴ്ച രാവിലെ പതിവുപോലെ സ്‌കൂളിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതായി രുന്നു വിദ്യാര്‍ഥികള്‍. സ്‌കൂളില്‍ പോകാതെ ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനിലെത്തിയ വിദ്യാര്‍ഥികള്‍ ട്രെയിനില്‍ കോഴിക്കോട്ടെത്തി. അവിടെ നിന്ന് പുല്‍പ്പള്ളിയിലേക്ക് ബസില്‍ പോയി. പുല്‍പ്പള്ളിയിലുള്ള ബന്ധുവീട്ടില്‍ പോവുകയായിരുന്നു ലക്ഷ്യം. പുലര്‍ച്ചെ പുല്‍പ്പള്ളിയിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ സംശയകരമായ സാഹചര്യ ത്തില്‍ കുട്ടികളെ കണ്ട ഒരാള്‍ പൊലിസ് സ്റ്റേഷനില്‍ വിവരം നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലിസെത്തി കുട്ടികളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കുട്ടികളില്‍ നി ന്നും വിവരം തേടി മങ്കര പൊലിസുമായി ബന്ധപ്പെടുകയും മങ്കര പൊലിസ് കുട്ടികളെ തിരിച്ചറിയുകയുമായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥികളെ നാട്ടിലേക്ക് കൊണ്ടുവരാനായി മങ്കര എ.എസ്. ൈസൈനബ അങ്ങോട്ടേക്ക് പോയി. ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെ വിദ്യാര്‍ഥികളുമായി യാത്ര തിരിച്ചതായി പൊലിസ് പറഞ്ഞു.
content copied from mathrubhumi

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!