മണ്ണാര്‍ക്കാട്: എട്ടാമത് സംസ്ഥാന അണ്ടര്‍ 15 പുരുഷ വനിതാ റസ്ലിംഗ് ചാമ്പ്യന്‍ഷിപ്പിന് മണ്ണാര്‍ക്കാട് തുടക്കമായി.വെള്ളിയാഴ്ച ഗ്രീക്കോ റോമന്‍ വനിതാ വിഭാഗങ്ങളിലായിരു ന്നു മത്സരം.238 താരങ്ങള്‍ പങ്കെടുത്തു.ഇതില്‍ 113പേര് പെണ്‍കുട്ടികളാണ്.ഇത്തവണ പെണ്‍കുട്ടികളുടെ പങ്കാളിത്തം വര്‍ധിച്ചിട്ടുള്ളതായും പാലക്കാട്,മലപ്പുറം, തിരുവനന്ത പുരം,ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള താരങ്ങള്‍ മികച്ച പ്രകടനം കാഴ്ചവെച്ചതായും സംഘാടകര്‍ അറിയിച്ചു. മണ്ണാര്‍ക്കാട് ബൈപ്പാസിലുള്ള ബ്രിജസ് ടര്‍ഫിലാണ് ഗുസ്തി മത്സരം നടക്കുന്നത്.ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം എന്‍.ഷംസുദ്ദീന് എം.എല്‍.എ നിര്‍വ്വഹിച്ചു.സംഘാടക സമിതി ചെയര്മാന് ഡോ.കെ.എ.കമ്മാപ്പ അധ്യക്ഷനായി. റസ്ലിംഗ് ഫെഡറേഷന് സെക്രട്ടറി ജനറല്‍ വി.എന്‍.പ്രസൂദ് മുഖ്യാതിഥിയായിരുന്നു. കെ.മന്‍സൂര്‍,ഇബ്രാഹിം, പ്രൊഫ.അബ്ദുള്‍ അലി, കെ.ഹംസ,പി.രാജശേഖരന് നായര്‍, എന്‍.മണികണ്ഠന്, സുരേഷ് കുമാര്‍, എ.കെ.അബ്ദുള്‍ അസീസ്, സാബു ഐപ്പ്, എന്‍. പി.റമീസ് തുടങ്ങിയവര്‍ സംസാരിച്ചു. ശനിയാഴ്ച ഫ്രീസ്റ്റൈല്‍ വിഭാഗത്തിലാണ് മത്സരം നടക്കുക.