തെങ്കര: മണ്ണാര്‍ക്കാട് – അട്ടപ്പാടി റോഡില്‍ തെങ്കര ജംങ്ഷന് സമീപം മരം കടപുഴകി റോഡിലേക്ക് വീണു. വാഹനഗതാഗതത്തിന് ബുദ്ധിമുട്ടായി. വാര്‍ഡ് മെമ്പര്‍ ഉനൈസ് നെച്ചിയോടന്‍ ഇടപെട്ട് മരം റോഡില്‍ നിന്നും നീക്കം ചെയ്തു. ഇന്ന് പുലര്‍ച്ചയോടെയായി രുന്നു സംഭവം. കഴിഞ്ഞരാത്രിയില്‍ പ്രദേശത്ത് കനത്തമഴപെയ്തിരുന്നു.

റോഡിന്റെ മുക്കാല്‍ ഭാഗത്തോളമായി മരംകിടന്നതിനാല്‍ വാഹനങ്ങള്‍ക്ക് കടന്ന് പോകാന്‍ പ്രയാസമായി. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ വാര്‍ഡ് മെമ്പര്‍ ഉനൈസ് നെച്ചിയോ ടനെ വിവരം അറിയിക്കുകയായിരുന്നു. ഇദ്ദേഹം കേരള റോഡ് ഫണ്ട് ബോര്‍ഡ് അധി കൃതരെ അറിയിച്ചു. തുടര്‍ന്ന് ജെ.സി.ബി. എത്തിച്ച് രാവിലെ ഒമ്പത് മണിയോടെ മരം റോഡില്‍ നിന്നും നീക്കി.

റോഡ് വികസനത്തിന്റെ ഭാഗമായി മുറിച്ച് മാറ്റാനിരുന്ന മരമാണ് നിലംപതിച്ചത്. തെ ങ്കര ജംങ്ഷന്‍ കഴിഞ്ഞുള്ള ഇറക്കവും വളവുമുള്ള ഈ ഭാഗത്ത് കലുങ്ക് പ്രവൃത്തി പൂര്‍ത്തിയായിട്ടില്ല. കുഴിയും ചെളിയുമുള്ളത് ഈഭാഗം വാഹനങ്ങള്‍ക്ക് അപകടക്കെ ണിയുമാകുന്നുണ്ട്. ഇതിനിടെയാണ് മരങ്ങളും ഭീഷണിയാകുന്നത്. മണലടി പള്ളിക്ക് സമീപത്തും പുഞ്ചക്കോട് ആയുര്‍വേദ ആശുപത്രിയിലേക്ക് തിരിയുന്ന ഭാഗത്തുമുള്ള മരങ്ങളുടെ ശിഖിരങ്ങള്‍ റോഡിലേക്ക് ചാഞ്ഞുനില്‍ക്കുന്നതും യാത്രക്കാര്‍ക്ക് ഭീഷണി യാകുന്നതായും പരാതിയുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!