മണ്ണാര്‍ക്കാട് : സംസ്ഥാനത്തെ എല്ലാപഞ്ചായത്തുകളിലും ജൈവകാര്‍ഷിക മിഷന്‍ പദ്ധതി നടപ്പിലാക്കാനൊരുങ്ങി കൃഷിവകുപ്പ്. കര്‍ഷകനേയും കാര്‍ഷികമേഖലയേയും സംരക്ഷിക്കാന്‍ വിത്തു മുതല്‍ വിപണി വരെ ഒരുക്കും. കൃഷിവകുപ്പ് മുഖേനയുള്ള പദ്ധതിയ്ക്ക് ആത്മ (അഗ്രികള്‍ച്ചറല്‍ ടെക്നോളജി മാനേജ്മെന്റ് ഏജന്‍സി)യാണ് നേതൃത്വം നല്‍കുന്നത്. ജൈവകൃഷിയിലൂടെ നല്ല ഭക്ഷണവും നല്ല ആരോഗ്യവും ലഭ്യമാക്കുകയാണ് പ്രധാനം. മണ്ണിലെ ജൈവവൈവിധ്യം നിലനിര്‍ത്താനും ഇതിലൂടെ ലക്ഷ്യമിടുന്നു. കാര്‍ഷിക ഉത്പന്നങ്ങള്‍ ഇടനിലക്കാരില്ലാതെ നേരിട്ട് വില്‍ക്കാനുള്ള വിപണനകേന്ദ്രങ്ങളും ഒരുക്കുമെന്നതും ഇതിന്റെ പ്രത്യേകതയാണ്.

മിഷന്റെ ഭാഗമായി പഞ്ചായത്തുകള്‍തോറും പഞ്ചായത്ത് കമ്മിറ്റികള്‍ രൂപവത്കരിച്ചു വരികയാണ്. കൃഷി ഓഫീസര്‍, പഞ്ചായത്ത് പ്രസിഡന്റ്, കര്‍ഷക പ്രതിനിധികള്‍, ജൈ വകൃഷിയില്‍ താല്പര്യമുള്ളവര്‍, കൃഷിക്കൂട്ടംപ്രതിനിധികള്‍ എന്നിവരടങ്ങുന്നതാണ് കമ്മിറ്റി. ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയും നിരീക്ഷണം നടത്താനും ബ്ലോക്ക്തല ത്തിലും ജില്ലാതലത്തിലും മോണിറ്ററിങ് കമ്മിറ്റികളുമുണ്ട്. കൃഷിവകുപ്പ് മുഖേന, നില വിലുള്ള എല്ലാ പദ്ധതികളേയും കൂട്ടിയിണക്കിയാണ് ജൈവ കാര്‍ഷിക മിഷന്‍ നടപ്പി ലാക്കുന്നത്. വാര്‍ഡുതലങ്ങളിലുള്ള കൃഷിക്കൂട്ടങ്ങളുടെ പ്രവര്‍ത്തനത്തനവും വലിയ പങ്കുവഹിക്കും. കര്‍ഷകര്‍ക്ക് ആവശ്യമായ വിത്തുകള്‍, തൈകള്‍, വളം, നിലമൊരുക്കു ന്നതിനുള്ള സഹായം, ഉത്പന്നങ്ങള്‍ വിപണനം നടത്താനുള്ള കാര്‍ഷിക ഉത്പാദകസം ഘങ്ങള്‍ തുടങ്ങിയവ പദ്ധതിയിലൂടെ നടപ്പിലാക്കും.

മൂല്യവര്‍ധിത ഉത്പന്നങ്ങളുണ്ടാക്കുന്ന കേന്ദ്രവും തുടങ്ങും. ഇതിലൂടെ കര്‍ഷകര്‍ക്ക് അധിക വരുമാനം ലഭിക്കുന്നതിനുള്ള മാര്‍ഗമൊരുക്കും. ഉത്പന്നങ്ങള്‍ പ്രത്യേക ബ്രാന്‍ ഡുകളായി തിരിച്ച് ഓണ്‍ ലൈന്‍ വിപണനത്തിലും പ്രത്യേക ഊന്നല്‍ നല്‍കും. വെജി റ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ കേരള(വി.എഫ്.പി.സി.കെ.) യുടെ സഹ കരണവുമുണ്ട്. വി.എഫ്.പി.സി.കെ. കേന്ദ്രങ്ങളുള്ള പഞ്ചായത്തുകളില്‍ കര്‍ഷകര്‍ക്കാ വശ്യമായ സേവനങ്ങള്‍ ഇവിടെനിന്നും ലഭ്യമാക്കും. പദ്ധതി സംബന്ധിച്ച പൂര്‍ണമായ നിര്‍ദേശങ്ങളടങ്ങിയ ഉത്തരവ് സര്‍ക്കാര്‍ പുറത്തിക്കുന്നതേയുള്ളൂ. എല്ലാ പഞ്ചായത്തു കളിലും നടപ്പാക്കുന്ന പദ്ധതിയില്‍ ഓരോ ജില്ലയിലും തിരഞ്ഞെടുത്ത രണ്ട് പഞ്ചായ ത്തുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുകയും ചെയ്യുമെ ന്ന് അധികൃതര്‍ അറിയിച്ചു. ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍, ആത്മ ജില്ലാ ജോ. ഡയറക്ടര്‍ എന്നിവരാണ് അതത് ജില്ലകളില്‍ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുക.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!