മണ്ണാര്‍ക്കാട് : നവീകരണം നടക്കുന്ന മണ്ണാര്‍ക്കാട് ചിന്നത്തടാകം റോ ഡില്‍ മഴകാരണം ടാറിങ് നിര്‍ത്തിവെച്ചതോടെ നെല്ലിപ്പുഴമുതല്‍ ആനമൂളിവരെ യാത്രാക്ലേശം രൂക്ഷം. കുഴികളില്‍ വെള്ളം കെട്ടിനില്‍ക്കുന്നതും ചെളിയും പൂര്‍ത്തിയാകാത്ത കലുങ്കുക ളുമൊക്കെ വാഹന യാത്രക്കാരെ വലയ്ക്കുന്നതായാണ് ആക്ഷേപം. ആദ്യഘട്ട ടാറി ങ്ങിനാ യി തെങ്കര മുതല്‍ നെല്ലിപ്പുഴ സ്‌കൂളിന് സമീപം വരെ നാല് കിലോമീറ്റ ര്‍ ദൂര ത്തില്‍ വൈറ്റ്മിക്സ് മെക്കാഡമിട്ട് റോഡ് രൂപപ്പെടുത്തിയിരുന്നു. എന്നാല്‍ തെങ്കര ഭാഗ ത്ത് ആകെ 1.3 കിലോമീറ്ററില്‍ ടാറിങ് നടത്താനേ സാധിച്ചിട്ടുള്ളു. നിശ്ചയിച്ചദൂരത്തില്‍ ടാറിങ് നടത്തുന്നതിന് മഴ വില്ലനായി. ഇതോടെ ടാറിങ് മുടങ്ങി. കാലാവസ്ഥ അനുകൂല മാകാതെ ടാറിങ് പുനരാരംഭിക്കാന്‍ കഴിയില്ലെന്നാണ് അധികൃതര്‍ പറയുന്നത്. മഴ മാറിനില്‍ക്കുന്ന സമയം പ്രയോജനപ്പെടുത്തി ടാറിങ് പൂര്‍ത്തിയാ ക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

അതേസമയം നേരത്തെ വൈറ്റ് മിക്സ് മെക്കാഡമിട്ട ഭാഗങ്ങളില്‍ കുഴികള്‍ രൂപപ്പെടു കയും ഇതില്‍ വെള്ളംകെട്ടിനില്‍ക്കുകയും ചെയ്യുന്നത് സുഗമമായ യാത്രയ്ക്ക് തടസ്സ മാകുന്നു. ഇരുചക്രവാഹനയാത്രക്കാര്‍ക്കാണ് കൂടുതല്‍ പ്രയാസമാകുന്നത്. കുഴികളില്‍ ഇരുചക്രവാഹനങ്ങളകപ്പെടുന്നത് നിത്യസംഭവമായി. വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതും പതിവായി. അഴുക്കുചാല്‍ നിര്‍മാണത്തിനായി എടുത്ത കുഴികള്‍ക്ക് സമീപത്തെ ചെളിക്കെട്ടും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ആണ്ടിപ്പാടം മുതല്‍ മണലടി വരെയും തെങ്കര സ്‌കൂള്‍ പരിസരത്തുമാണ് കുഴികളും ചെളിക്കെട്ടും കൂടുതലുളളത്. സ്‌കൂള്‍ പരിസരത്ത് കലുങ്ക് നിര്‍മാണത്തിനായി റോഡ് പൊളിച്ചിട്ടിരിക്കുന്നതിനാല്‍ ഒരുവശത്ത് കൂടിമാത്രമാണ് വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ കഴിയുക. കലുങ്ക് നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാകാത്ത ചിലഇടങ്ങളില്‍ വലിയവാഹനങ്ങള്‍ക്ക് കടന്നുപോ കാനും പ്രയാസം നേരിടുന്നു.

നിലവില്‍ ആനമൂളി ചിറപ്പാടം ഭാഗത്തായാണ് കലുങ്ക് പ്രവൃത്തികള്‍ നടക്കുന്നത്. അതിനിടെ മണലടി പള്ളിക്ക് സമീപത്തും പുഞ്ചക്കോട് ആയുര്‍വേദ ആശുപത്രിയി ലേക്ക് തിരിയുന്ന ഭാഗത്തുമുള്ള മരങ്ങളുടെ ശിഖിരങ്ങള്‍ റോഡിലേക്ക് ചാഞ്ഞ് നില്‍ ക്കുന്നതും യാത്രക്ക് ഭീഷണിയാകുന്നതായും പരാതിയുണ്ട്. മണ്ണാര്‍ക്കാട് ചിന്നത്തടാകം റോഡ് ആദ്യഘട്ടത്തില്‍ നെല്ലിപ്പുഴ മുതല്‍ ആനമൂളി വരെ എട്ട് കിലോമീറ്റര്‍ ദൂരം 44 കോടി രൂപ ചെലവിലാണ് കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ നവീ കരിക്കുന്നത്. കഴിഞ്ഞവര്‍ഷം ആഗസ്റ്റിലാണ് പ്രവൃത്തികള്‍ ആരംഭിച്ചത്. കരാര്‍ കാലാ വധി അവസാനിക്കാന്‍ ഇനി മാസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!