കാഞ്ഞിരപ്പുഴ: മുണ്ടക്കുന്ന് പട്ടികവര്‍ഗ ഗ്രാമത്തില്‍ വ്യത്യസ്ത ദിവസങ്ങളായി രണ്ട് പേര്‍ മരിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ഇതിന്റെ ഭാഗമായി ഇന്നലെ ഡോക്ടര്‍മാരുള്‍പ്പെട്ട ആരോഗ്യവിഭാഗം ഗ്രാമത്തില്‍ സന്ദര്‍ ശനം നടത്തി. കുറച്ചുപേരുടെ സാമ്പിളുകള്‍ ശേഖരിച്ചു. ഏഴോളം പേരെ താലൂക്ക് ആ ശുപത്രിയിലെത്തിച്ച് നിരീക്ഷണം നടത്തി മടക്കി അയച്ചു. ഇന്ന് ഗ്രാമത്തില്‍ മെഡിക്ക ല്‍ ക്യാംപ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഗ്രാമ പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തിയിരുന്നു. ഗ്രാമത്തിലുള്ളവര്‍ക്ക് ആവശ്യമായ ആരോഗ്യജാഗ്രതാ നിര്‍ദേ ശങ്ങള്‍ നല്‍കി. ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അറിയിക്കാ നും നിര്‍ദേശിച്ചു. ഈ മാസം 22, 24 തിയതികളിലായാണ് ഗ്രാമത്തില്‍ രണ്ട് പേരുടെ മരണമുണ്ടായത്. ഇരുമ്പകച്ചോല വെള്ളത്തോട്ടില്‍ നിന്ന് മുണ്ടക്കുന്നിലെത്തിയ ചെറിയ മാതന്റെ ഭാര്യ മാധവി (65),  ചെറിയ വെള്ളയുടെ മകള്‍ മാതി (35) എന്നിവരാണ് മരിച്ച ത്. അതേസമയം മരണകാരണം വ്യക്തമായിട്ടില്ല. മഞ്ഞപ്പിത്തം തുടങ്ങിയ ജലജന്യ രോഗങ്ങളെ തുടര്‍ന്നാണ് മരണമെന്നാണ് സൂചന.  

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!