പാലക്കാട്: എന്റെ കേരളം 2023 പ്രദര്‍ശന വിപണന മേളയില്‍ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഭാഗ്യക്കുറിയുമായി ബന്ധപ്പെട്ട് നൂതനമായ ആശയങ്ങളും നിര്‍ദേശങ്ങളും സമ ര്‍പ്പിക്കുന്നവര്‍ക്കായി ആവിഷ്‌കരിച്ച സമ്മാന പദ്ധതിയില്‍ കാടാങ്കോട് സ്വദേശി ആര്‍. വിഷ്ണുരാജിന്റെ നിര്‍ദേശങ്ങള്‍ ഏറ്റവും മികച്ചതായി തെരഞ്ഞെടുക്കപ്പെട്ടു. ജില്ലാ ഭാഗ്യ ക്കുറി ഓഫീസറുടെ നേതൃത്വത്തില്‍ ജില്ലാ ഭാഗ്യക്കുറി ഓഫീസില്‍ നടന്ന പരിപാടിയി ല്‍ വിഷ്ണുരാജിന് പുരസ്‌കാരം നല്‍കി. വിഷ്ണുരാജിന്റെ നിര്‍ദേശങ്ങള്‍ ഇങ്ങനെ:
- ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ തുക ഒന്നില്‍ കൂടുതല്‍ വിജയികളെ കണ്ടെത്തി തുല്യമായി വീതിച്ചു നല്‍കുക (ഒരു കോടി ഒരാള്‍ക്ക് എന്നത് പത്തുലക്ഷം വീതം 10 പേര്‍ക്ക്)
- മാസം ഒരു ബംബര്‍ നറുക്കെടുപ്പ് നടത്താവുന്നതാണ്.
- ഭാഗ്യക്കുറി അച്ചടിക്കാന്‍ ഉപയോഗിക്കുന്ന പേപ്പറിന്റെ നിലവാരം ഉയര്‍ത്തുക, നൂതന ഗ്രാഫിക് ഡിസൈനില്‍ ഉള്‍പ്പെടുത്തുക.
- പുതിയ തലമുറയ്ക്ക് ആകര്‍ഷകമാകുന്ന വിധത്തില്‍ ഭാഗ്യകുറികള്‍ പുനര്‍നാമകരണം ചെയ്യുക.
- ലോട്ടറി കച്ചവടക്കാര്‍ക്ക് (പ്രത്യേകിച്ച് വഴിയോരക്കച്ചവടക്കാര്‍ക്ക്) ക്ഷേമനിധി ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ നടപ്പാക്കാവുന്നതാണ്.
- സമ്മാനങ്ങള്‍ തുകയായി മാത്രം നല്‍കാതെ കാര്‍, ബൈക്ക്, ടിവി, മൊബൈല്‍ ഫോണ്‍ തുടങ്ങി മറ്റ് സമ്മാനങ്ങളും നല്‍കുക.
- ബംബര്‍ നറുക്കെടുപ്പുകള്‍ ഓരോ തവണയും ഓരോ വ്യത്യസ്തമായ സ്ഥലങ്ങളില്‍ വെച്ച് നടത്തുക.
- സമ്മാനത്തുകയോടൊപ്പം അതിന്റെ നികുതി ഘടന കൂടി എല്ലാവര്‍ക്കും മനസിലാവുന്ന വിധത്തില്‍ നല്‍കുക.
- ഭാഗ്യക്കുറി വകുപ്പിന്റെ ലോഗോ ലോട്ടറി ടിക്കറ്റില്‍ മധ്യഭാഗത്തായി വാട്ടര്‍ മാര്‍ക്ക് ആയി നല്‍കുക.
- നറുക്കെടുപ്പിന്റെ ഫല പ്രസിദ്ധീകരണം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി മാത്രം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക. നിലവില്‍ യാഥാര്‍ത്ഥ്യം എന്ന് തോന്നിക്കുന്ന അനവധി വ്യാജ വെബ്സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.