മണ്ണാര്‍ക്കാട്: യേശുക്രിസ്തു പുനരുത്ഥാനം ചെയ്തതിന്റെ ഓര്‍മയില്‍ ഈസ്റ്റര്‍ ആഘോഷി ച്ച് ക്രൈസ്തവദേവാലയങ്ങളും ഇടവകസമൂഹവും. പെരിമ്പടാരി ഹോളി സ്പിരിറ്റ് ഫൊ റോന ദേവാലയത്തില്‍ ഉയിര്‍പ്പിന്റെ തിരുക്കര്‍മ്മങ്ങള്‍ ശനിയാഴ്ച രാത്രി 10.30ന് തുടങ്ങി. ആഘോഷമായ വിശുദ്ധ കുര്‍ബാനയും, ഈശോയുടെ ഉത്ഥാന ദൃശ്യാവതരണവും, പ്രദ ക്ഷിണവും നടന്നു. ഉയിര്‍പ്പിന്റെ തിരുകര്‍മ്മങ്ങള്‍ക്ക് ഹോളി സ്പിരിറ്റ് ഫൊറോന ദേവാ ലയ വികാരി ഫാ.രാജു പുളിക്കത്താഴെ മുഖ്യ കാര്‍മികത്വം വഹിച്ചു. ഡീക്കന്‍. സൈമന് കൊള്ളന്നൂര്‍ ഈസ്റ്റര്‍ സന്ദേശം നല്കി. തിരുകര്‍മ്മങ്ങള്‍ക്ക് ബ്രദര്‍ ജെറിന് ചേനങ്ങാട് സഹായിയായി. കെ.സി.വൈ.എം. മണ്ണാര്‍ക്കാട് യൂണിറ്റിലെ യുവജനങ്ങളുടെ നേതൃത്വ ത്തിലാണ് കല്ലറയും ഉയിര്‍പ്പിന്റെ ദൃശ്യാവതരണവും ഒരുക്കിയത്. കുമരംപുത്തൂര്‍ ലൂര്‍ദ് മാതാ ദേവാലയത്തിലെ ഉയിര്‍പ്പിന്റെ തിരുകര്‍മ്മങ്ങള്‍ക്ക് ഫാദര്‍ അഭിഷേക് ഒറ വനാംതടത്തില് മുഖ്യകാര്‍മികത്വം വഹിച്ചു. മണ്ണാര്‍ക്കാട് ഇടവക സഹവികാരി ഫാ. ഫ്രെഡ്ഡി കാഞ്ഞിരത്തിങ്കല്‍ സഹകാര്‍മികനായി.
![](http://unveilnewser.com/wp-content/uploads/2023/04/NEWS-PORTAL-AD-45.16x10.83-1050x252.png)