എടത്തനാട്ടുകര: വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ദാറുല്‍ ഖുര്‍ആന്‍ യൂണിറ്റ് കോട്ടപ്പള്ള എം.ബി.കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച വിസ്ഡം റമദാന്‍ വി ജ്ഞാനവേദിയില്‍ പീസ് റേഡിയോ സി.ഇ.ഒ. പ്രൊഫ. ഹാരിസ് ബിന്‍ സലീം ‘വിവാഹം, വിവാഹാഘോഷം, ചില മാര്‍ഗ രേഖകള്‍’,മലപ്പുറം ജാമിഅ അല്‍ ഹിന്ദ് അല്‍ ഇസ്ലാമിയ ഡയറക്ടര്‍ ഫൈസല്‍ മൗലവി ‘പ്രാര്‍ത്ഥന പിഴച്ചാല്‍’, ‘ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.മണ്ഡലം പ്രസിഡന്റ് ഹംസ മാടശ്ശേരി അധ്യക്ഷത വഹിച്ചു.വിസ്ഡം ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്‍ ഹമീദ് ഇരിങ്ങല്‍ത്തൊടി, മണ്ഡലം സെക്രട്ടറി സാദിഖ് എടത്തനാട്ടുകര, യൂണിറ്റ് പ്രസിഡന്റ് അബ്ദുല്‍ കബീര്‍ ഇരിങ്ങല്‍ത്തൊടി, യൂണിറ്റ് സെക്രട്ടറി എം.ഹിദായത്ത്, ഒ. മുഹമ്മദ് അന്‍വര്‍, പി.അബ്ദുസ്സലാം എന്നിവര്‍ സംസാ രിച്ചു.വിസ്ഡം സ്റ്റുഡന്‍സ് ദാറുല്‍ ഖുര്‍ആന്‍ ബാലവേദി യൂണിറ്റ് നടത്തിയ ഖതമുല്‍ ഖുര്‍ആന്‍ മത്സര വിജയികള്‍ക്കും എടത്തനാട്ടുകരസ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ സെന്ററില്‍ നിന്നും ജുസ്അ് ഹിഫ്‌ള് അവാര്‍ഡുകള്‍ നേടിയ വിദ്യാര്‍ഥികള്‍ക്കും സ്‌കൂള്‍ ഓഫ് ഖുര്‍ ആന്‍ ഹോം സ്‌കൂളിംഗിന്റെ ഭാഗമായി രക്ഷിതാക്കള്‍ക്ക് നടത്തിയ പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടിയവര്‍ക്കും ചടങ്ങില്‍ വെച്ച് ഉപഹാരങ്ങള്‍ സമ്മാനിച്ചു. വിദ്യാര്‍ഥി കള്‍ക്കായി കളിച്ചങ്ങാടം ബാലസമ്മേളനവും സംഘടിപ്പിച്ചു.16 ന് അബ്ദുല്‍ മാലിക് സലഫി ‘പ്രമാണങ്ങളെ സമീപിക്കുമ്പോള്‍’, ഹാരിസ് കായക്കൊടി ‘എന്തുകൊണ്ട് തീരുമാനമെടുക്കണം’ എന്ന വിഷയത്തിലും പ്രഭാഷണം നടത്തും.ഞായറാഴ്ച രാവിലെ 9.30 മുതല്‍ ഉച്ചക്ക് 12.30 വരെയാണ് പ്രഭാഷണം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!