മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് റൂറല്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ വിഷു പ്രമാണിച്ചുള്ള പടക്കചന്ത പ്രവര്‍ത്തനം തുടങ്ങി.റൂറല്‍ ബാങ്ക് ഹെഡ് ഓഫീസില്‍ നടന്ന ചടങ് ബാങ്ക് പ്രസിഡന്റ് അഡ്വ.കെ.സുരേഷ് ഉദ്ഘാടനം ചെയ്തു. കെ.സി.സച്ചിദാനന്ദന് ആദ്യവില് പ്പന ഏറ്റുവാങ്ങി.വൈസ് പ്രസിഡന്റ് രമ സുകുമാരന്‍, സെക്രട്ടറി എം. പുരുഷോത്തമന്, ഭരണ സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.വി ടു കമ്പനിയുടെ ഗുണമേന്മയു ള്ള എല്ലാവിധ പടക്കങ്ങളും മിതമായ വിലയില്‍ ചന്തയില്‍ ലഭിക്കും. രാവിലെ 10 മുതല്‍ രാത്രി ഒമ്പതുവരെ പടക്ക ചന്ത പ്രവര്‍ത്തിക്കുമെന്ന് സെക്രട്ടറി എം.പുരുഷോത്തമന് അ റിയിച്ചു.പുതിയ തരം ഫാന്‍സി പടക്കങ്ങള്‍,ഗിഫ്റ്റ് ബോക്സുകള്‍ തുടങ്ങി എല്ലാ ഇന ങ്ങളും വിഷു ആഘോഷങ്ങള്‍ക്കായി സജ്ജീകരിച്ചിട്ടുണ്ട്.എല്ലാ ദിവസവും രാവിലെ 10 മണി മുതല്‍ രാത്രി ഒമ്പത് മണി വരെ വിഷുചന്ത പ്രവര്‍ത്തിക്കും.നാണയ മേളയും പുതിയ കറന്‍സികളുടെ വിതരണവും 14ന് വെള്ളിയാഴ്ച കാലത്ത് 10 മുതല്‍ വൈകീട്ട് നാല് മണി വരെയുണ്ടാകുമെന്നും സെക്രട്ടറി അറിയിച്ചു.
